Tuesday, December 23, 2008

കെ വി സൈമണ്‍-മനുഷ്യസൃഷ്ടി- വേദവിഹാരം -(ഒരു ഭാഗം) ആലാപനം




കെ വി സൈമണ്‍ (1883 -1943 )

1883 ല്‍ ജനനം. പിതാവ്‌ വര്‍ഗീസ്‌. മാതാവ്‌ താണ്ടമ്മ . വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കാവ്യരചനയില്‍ അനിതരസാധാരണമായ കഴിവു പ്രകടിപ്പിച്ചിരുന്നു. സഹോദരനായ കെ.വി ചെറിയാന്‍ തന്നെയായിരുന്നു ഗുരുവും. പതിമൂന്നാം വയസ്സില്‍ അദ്ധ്യാപകനായി. ഭാര്യ അയ്യൂര്‍പണ്ടാലപ്പീടികയില്‍ റാഹേലമ്മ(അയ്യൂരമ്മ) . മലയാളം കൂടാതെ സംസ്കൃതം ഇങ്ക്ളീഷ്‌, തമിഴ്‌, തെലുങ്ക്‌ എന്നിവയില്‍ പരിജ്ഞാനവും സംഗീതകലയില്‍ അറിവുമുണ്ടായിരുന്നു. ക്രിസ്തുമതപ്രചാരകനായിരുന്നു.
കൃതികള്‍: വേദവിഹാരം ,നല്ല ശമര്യര്‍, സംഗീതരത്നാവലി.

Born in 1883 in Kerala to Mr. Varghese and Mrs. Thandama .Simon grew up as a child with an exceptional skills in poetry. Taught by his elder brother K V Cherian, Simon started writing poems by the age of eight .He became a teacher at the age of 13 in Marthoma School, Eduramala.
He was a scholar in Malayalam, Sanskrit, and Tamil. He also mastered English, Hindustani, Telugu, . In 1900, he married Ayroor Pandalapedika Rahelamma (later popularly called as Ayroor Amma). K.V. Simon was one of the prominent leaders of Brethren movement in India and a founding leader of Brethren movement in Kerala.
Books: Vedaviharam, Nalla Samaryar_, Sangeetharathnavali.

റെഫ്: http://www.sakshitimes.com/index.php?Itemid=43&id=304&option=com_content&task=view

Sunday, December 21, 2008

സച്ചിദാനന്ദന്റെ 'അക്ക മൊഴിയുന്നു'


ഹേ ശിവ!
ഹേ മല്ലികാര്‍ജ്ജുന!
തുറക്ക നിന്‍ വാതില്‍
വരികയായ്‌ നഗ്നയാം വാക്ക്‌ ഞാന്‍..... (കവിത കേള്‍ക്കുക)


ഇനി നമ്മള്‍മാത്രം....
അനന്തതയും അതിന്‍ ലഹരിയില്‍
നീലയായ്‌ പാടുമെന്‍ ജീവനും.....

(ഗ്രീന്‍ റേഡിയോപോഡ്കാസ്റ്റ്‌)

Saturday, December 20, 2008

കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള-ശ്രീയേശുചരിതം (ഒരു ഭാഗം) ആലാപനം

കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള(1859-1936)



ശ്രീയേശുവിജയം എന്നെ ഒറ്റക്കാവ്യംകൊണ്ട്‌ വളരെയേറെ പ്രശസ്തനായ കട്ടക്കയം ചെറിയാന്‍ മാപ്പിള കോട്ടയം ജില്ലയിലെ പാലാ യില്‍ ജനിച്ചു.ബൈബിള്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയാണ്‌ ശ്രീയേശുവിജയത്തിന്റെ രചന അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്‌. 'വിജ്ഞാനരത്നാകരം' എന്ന മാസിക നടത്തിയിരുന്നു.
മാര്‍പ്പാപ്പയില്‍നിന്നു 'മിഷനറി അപ്പോലിസ്തിക്‌' എന്ന ബഹുമതി, കേരളാ കത്തോലിക്ക കോണ്‍ഗ്രസ്സില്‍ നിന്നു കീര്‍ത്തിമുദ്ര എന്നിവ ലഭിച്ചു.
പ്രധാനകൃതികള്‍- ശ്രീയേശുവിജയം, എസ്തേര്‍ചരിതം, വില്ലാള്‍വട്ടം, സാറാവിവാഹം ,ഒലിവേര്‍വിജയം, മാര്‍ത്തോമാചരിതം.

മേല്‍-വിലാസങ്ങള്‍

അവസാനത്തെ അന്തേവാസിയേയും പുറത്താക്കി .

എല്ലാം കഴിഞ്ഞായിരുന്നു കണ്ടത്‌
ഉറക്കറവാതില്‍ മൂലയ്ക്ക്‌ .
ചുമരോടുചേര്‍ന്ന്‌ .
വിരലില്‍ ചുറ്റിയൊട്ടിയിട്ടും
നോവിയ്ക്കാതെ ഇഴവിടുര്‍ത്തി
മുറ്റത്തെ മുല്ലപ്പടര്‍പ്പിലേയ്ക്ക്‌ .

എല്ലാം തയ്യാര്‍ .

അലക്കിവിരിച്ചവ
തേച്ചുമടക്കിയവ
ഊണ്‍മേശ ചൂടാറാതെ
വിരികള്‍ ചുളിയാതെ
അഴുക്കുകൂടയൊഴിഞ്ഞും
പൂപ്പാത്രം നിറഞ്ഞും
അതതിടങ്ങളില്‍.

തറയുടെ മിനുപ്പില്‍ മുഖം നോക്കുന്ന
മേല്‍മച്ചിലെ
കറക്കം നിര്‍ത്തിയ കാത്തിരിപ്പിന്‌
മുഖംമുഷിപ്പ്‌.

''ഒന്നേ ഒന്നിനി ബാക്കി, ഒന്നു ക്ഷമിക്കെ'ന്നു
കണ്ണുചിമ്മി.

ഒട്ടും ഇടപെടാതെ
അകം നേര്‍വരയില്‍ മടക്കി
പുറംവെളുപ്പിലേക്ക്‌

എഴുതുകയാണ്‌.


Friday, December 12, 2008

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരകളിലെ രക്തപ്പാച്ചിലിനേക്കാളൂം
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
എന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,യൂഫ്രട്ടീസില്‍
അരികത്തെ എന്റെ കുടിലില്‍
എന്നെ താരാട്ടിയുറക്കിയിട്ടുണ്ട്‌ ,കോംഗോ
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ ,
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സില്‍ പോയകാലത്ത്‌ .
അസ്തമയവേളയില്‍
അതിന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതും കണ്ടിട്ടുണ്ട്‌ ഞാന്‍.

എനിക്കറിയാം നദികളെ
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ തന്നെ
ആഴത്തില്‍ വളര്‍ന്നിരിക്കുന്നു
ഞാനും.

കടത്തനാട്ട്‌ മാധവിയമ്മ- ഗ്രാമശ്രീകള്‍- ആലാപനം

കടത്തനാട്ട്‌ മാധവിയമ്മ(1909-1999)



മലയാളകവിതയിലെ മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആദ്യത്തെ ശക്തമായ സ്ത്രീസാന്നിധ്യം . പ്രത്യയശാസ്‌ത്രജാടകള്‍ ഒന്നുമില്ലാതെ ചുറ്റിലും കാണുന്ന എന്തിലും കവിത കണ്ടെത്തുന്ന ഒരു കാല്‌പനികമനസ്സിനെ രചനകളില്‍ ദര്‍ശിക്കാം. പുരാണങ്ങളും പ്രകൃതിയും ഓണവും കണിക്കൊന്നയുമെല്ലാം നിറയുന്ന കവിതകള്‍. സാഹിത്യപരിഷദ്സമ്മേളനത്തില്‍ ദ്ധ്യക്ഷസ്ഥാനംവഹിച്ചിട്ടുണ്ട്‌. പ്രധാന കൃതികള്‍ കാവ്യോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന എന്നീ കവിതാസമാഹാരങ്ങള്‍, ജീവിതന്തുക്കള്‍( ചെറുകഥാസമാഹാരം) വീരകേസരി, മാധവിക്കുട്ടി(നോവല്‍) തച്ചോളി ഒതേനന്‍, പയ്യംപള്ളിചന്തു (ഐതീഹ്യപുനരാഖ്യാനങ്ങള്‍).

കടപ്പാട്‌: http://www.mathrubhumi.com/php/newsDetails.php?news_id=1245963&n_type=NE&category_id=11&Farc=&previous=

Friday, December 5, 2008

അകത്താര്‌?.. പുറത്താര്‌?

ഇഷ്ടമാണെനിക്ക്‌
സന്ദേശങ്ങളെ .
മേഘം, മയില്‍, അരയന്നം ;
കാവ്യങ്ങള്‍ , കാളിദാസനും .
ഉടലാര്‍ന്ന സന്ദേശമായി
നീ മുന്നിലെത്തുമ്പോള്‍
എന്നിട്ടും ഞാനെന്തു *ജാഗരൂക!

നന്ദി, പ്രിയ എ.എസ്‌ ന്‌ ,കഥയുടെ പീലിക്കെട്ടുഴിഞ്ഞ്‌ ഉണര്‍ത്തിയ വാക്കിനായി.

Saturday, November 29, 2008

അമ്മച്ചുടല

ശിശിരം, നിലാവ്‌, നക്ഷത്രങ്ങള്‍
അതേ ഒറ്റമേഘം
ഗ്രഹസംഗമാവര്‍ത്തനം.
'ശുഭമീ മുഹൂര്‍ത്തം അന്ന്‌ ചെവിയില്‍ നീ മന്ത്രിച്ചു.

നാള്‍ കുറിച്ചവര്‍ ,കറുപ്പിന്റെ ദൈവങ്ങള്‍
ഗ്രഹങ്ങളെ സ്തംഭിപ്പിച്ചവര്‍.
തിരസ്കരണിയില്‍ മറഞ്ഞും ഗൂഢം ചിരിച്ചും
ആസക്തിയില്‍ ആഭിചാരം നടത്തിയവര്‍.
അറിഞ്ഞില്ല നമ്മള്‍
കരുവറയില്‍ ഉരുവായത്‌
ഇരുട്ടിന്റെ ഭ്രൂണമെന്ന്‌.

കാണുന്നു
നിന്റെ വ്യഥിതനേത്രങ്ങള്‍,
നിശ്ശബ്ദസന്ദേശങ്ങള്‍,
ശ്വാസതാളഗതിവേഗം.
പെയ്തൊഴിയാനുള്ള സംത്രാസം,
വരിയുന്ന കൈയ്യുകളെ വിലക്കുക
മൌനത്താല്‍ ചുണ്ടുകളെ മെടയുക
നോവുകളൊക്കെയും അകമേയടക്കുക
അരുതുനമ്മള്‍ക്കിനിയൊരാവര്‍ത്തനം
തുടരറ്റ പിതൃത്വമായ്‌
തളര്‍ന്ന നീ മുട്ടുമ്പോള്‍
തുറക്കവയ്യ
ഈ വാതില്‍ വിരക്തിയുടെ..
ഈ രാത്രി നിരാസത്തിന്റെ..

' പശ്ചാത്തപിക്കുക
അഥര്‍വ്വത്തിന്റെ തമ്പുരാന്‌ അടിമകിടന്ന
അഭിശപ്തനെച്ചൊല്ലി.
ജനിപ്പിച്ച തെറ്റിനെച്ചൊല്ലി
പ്രാര്‍ത്ഥിക്കുക
അവനുരുവായ ആദിപ്രകൃതിയുടെ
ആവര്‍ത്തനരാത്രിയില്‍
അവനുവേണ്ടി.
അവനു വിലയമരുത്‌
പിറന്നമണ്ണിലും പഞ്ചഭൂതങ്ങളിലും .


കാത്തിരിപ്പുണ്ട്‌

പിറപ്പിന്റെയറയില്‍ അവനായി
കളവും ഒരു പീഠവും

സദൃശമറിയുന്നൂ സദൃശസാന്നിദ്ധ്യം

ആവാഹനവേള.
ആതമദഹനത്തിന്റേയും .


(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ ഡിസംബര്‍ 2008)

Friday, November 28, 2008

പരിഭാഷ - വിളംബിതസ്വപ്നം, സൌമ്യയായ പെണ്‍കുട്ടി, ഇവിടെ ഇപ്പോഴും- Langston hughes



അമേരിക്കന്‍ കവി
Langston hughes~ ന്റെ മൂന്നുകവിതകള്‍


Dream deferred
വിളംബിതസ്വപ്നം

നീട്ടിവെച്ച ഒരു കിനാവിന്‌ എന്തു സംഭവിക്കാം?
വെയിലില്‍ ചുരുണ്ട മുന്തിരിപോലെ വരളുകയോ?
വ്രണം പോലെ പഴുത്തളിഞ്ഞ്‌ ഓടിപ്പോവുകയോ?
ചീഞ്ഞ മാംസം പോലെ ദുര്‍ഗന്ധം പരത്തുകയോ?
പാവൊട്ടും പലഹാരംപോലെ മധുരം പൊറ്റകെട്ടുകയോ?
പെരുതാകും ചുമടേന്തി ചിലപ്പോള്‍ അതിനു നടു കുനിഞ്ഞേക്കാം
അതോ പൊട്ടിത്തെറിക്കുമോ?


Quiet Girl
സൌമ്യയായ പെണ്‍കുട്ടി

ഉപമിക്കുമായിരുന്നു ഞാന്‍ നിന്നെ
താരകളില്ലാത്ത രാവിനോട്‌
നിന്റെ കണ്ണുകളില്ലായിരുന്നെങ്കില്‍
ഉപമിക്കുമായിരുന്നു ഞാന്‍ നിന്നെ
സ്വപ്നങ്ങളില്ലാത്ത നിദ്രയോട്‌
നിന്റെ ഗാനങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍


Still Here
ഇവിടെ, ഇപ്പോഴും

വിരട്ടിയോടിയ്ക്കപ്പെട്ട്‌
അടിച്ചു തകര്‍ക്കപ്പെട്ട്‌
ഞാന്‍
എന്റെ പ്രതീക്ഷകളെ
കാറ്റ്‌ ചിതറിച്ചു
മഞ്ഞെന്നെ ചുരുട്ടി
വെയില്‍ പൊരിച്ചെടുത്തു

ഞാന്‍ ചിരിക്കുന്നത്‌,
സ്നേഹിക്കുന്നത്‌,
ജീവിക്കുന്നതു തന്നെയും നിറുത്താനാവുമോ
എന്നോടവര്‍ ഇത്രയും ചെയ്തത്‌?

കൂസലൊട്ടുമില്ലെനിക്കെന്നിട്ടും
ഞാനുണ്ട്‌ ഇപ്പൊഴും
ഇവിടെത്തന്നെ

Thursday, November 27, 2008

മൃഗശിക്ഷകന്‍- വിജയലക്ഷ്മി- ആലാപനം

മൃഗശിക്ഷകന്‍ (click here)

MRUGASIKSHAKAN-Poem by Vijayalakshmi

Recited by JYOTHIBAI PARIYADATH



>

Monday, November 24, 2008

ആറാമത്തെ കാവല്‍ക്കാരന്‍

വിശ്വസിക്കുക.
അലംഭാവമാര്‍ന്നും
അഗാധമായും ഉറങ്ങുക.
നാട്ടുവെട്ടമണഞ്ഞോട്ടെ,
രാവിരുള്‍ കനത്തോട്ടെ,
ഉയരം പിളരട്ടെ,
ചെരിവില്‍ പടരട്ടെ,
അകലെ മുഴങ്ങട്ടെ,
ഞങ്ങളില്ലേ? കാവലല്ലേ?

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

ഇന്ദ്രിയങ്ങള്‍
സംവേദനം മറന്ന കാവല്‍ക്കാര്‍

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍

Tuesday, November 18, 2008

ശിഖണ്ഡിമൌനം


(വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതിയ കവിത. കെട്ടും മട്ടും കാലഹരണപ്പെട്ടു പോയെങ്കിലും വിഷയം എന്നും പ്രസക്തം. എല്ലാം ആവര്‍ത്തിക്കപ്പെടുന്നു . ശിഖണ്ഡിമൌനങ്ങളും .. )



ഒരു ചിതകൂടിയെരിയുന്നൂ
കാറ്റില്‍ ചുടലച്ചെങ്കനല്‍ മുഖം മിനുക്കുന്നു
ചടുലതാളത്തില്‍ ചുവടുവെയ്ക്കുമീ
ചുടലബ്ഭൂതങ്ങളറുന്നാര്‍ക്കുന്നു
കഴുകന്‍മാര്‍ കൊക്കും നഖവും കൂര്‍പ്പിച്ചു
മരണഭൂവിതില്‍ വിരുന്നു കാക്കുന്നൂ
കുരുതിച്ചെന്നിണപ്പുഴയൊഴുകുന്നൂ
പുകയുന്നൂ വൈരം ഇതു മൃതിപര്‍വം

അധികാരിയ്ക്കു തന്‍ കളമുറയ്ക്കുവാന്‍
കരുവായീപോലും പഴയ ചേകവന്‍
അണിയായിട്ടിന്നുമടരിലുണ്ടവന്‍
നെറിയെഴാത്തവരിവനുടയവര്‍
കഥയില്‍ കുഞ്ഞാടിന്‍ചുടുനിണത്തിനായ്‌
ചതിയന്‍ ചെന്നായ്തന്‍ വിചിത്രന്യായം പോല്‍
ഇവര്‍ക്കുമായിരം വികലസുക്തങ്ങള്‍
വിധിപ്പവരിവര്‍ വിധിനടത്തുവോര്‍
അരുമയായ്‌ പോറ്റുമരിയ ബാല്യത്തിന്‍
ചിരിയെരിതീയാലണയ്ക്കുവോരിവര്‍
മുനകള്‍ രാകിയ പുതുനാരായത്താല്‍
മൃതിവരം മന്ത്രം കുറിക്കും പ്രാണനില്‍
ലഹരിയാല്‍ നാടിന്‍ യുവത്വമൂറ്റുവോര്‍
ലഹരിയില്‍പ്പോലും വിഷം കലക്കുവോര്‍
ഇവര്‍ക്കു ചൂതാടാന്‍ ശകുനിതന്‍ തുണ
ഇവര്‍ക്കിന്നും സ്ത്രീത്വം പണയസാധനം

കൊടിയ നീരാളിക്കരങ്ങളാല്‍ നാടിന്‍
കരളിലിന്നിവര്‍ പിടിമുറുക്കവേ
ഇതുവിധിയെന്നു നെടുവീര്‍പ്പിട്ടിടാം
'സബ്കോ സന്‍മതി' തെളിയാന്‍ പ്രാര്‍ത്ഥിക്കാം
'എനിക്കില്ല ജാതി' വെളിപ്പെടുത്തിടാം
'എനിക്കെന്തു ചേരി' ഉറക്കെഗ്ഘോഷിക്കാം
ശിഖണ്ഡിമൌനത്തിന്‍ ചിതല്‍പുറ്റാല്‍
മൂടീ ശമത്തിന്‍ മന്ത്രങ്ങളുരുക്കഴിച്ചിടാം
അവസാനസ്പന്ദം നിലയ്ക്കുവോളവും
ഇടറുകാല്‍ വലിച്ചിഴയാം! പോരിക.

Sunday, November 16, 2008

സഹോദരനയ്യപ്പന്‍-ആള്‍ദൈവം-ആലാപനം




സഹോദരനയ്യപ്പന്‍ (1889-1968)
എറണാകുളം ജില്ലയിലെ ചെറായിയില്‍ കുമ്പളത്തുപറമ്പില്‍ കൊച്ചാവുവൈദ്യന്റേയും ഉണ്ണൂലിയുടെയും പുത്രനായി 1889 ആഗസ്റ്റ്‌ 21 നു അയ്യപ്പന്‍ ജനിച്ചു. ചെറായി, വടക്കന്‍പറവൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീ യൂണിവെഴ്സിറ്റി പഠനം കഴിഞ്ഞ്‌ തിരുവനന്തപുരം മഹാരാജാസില്‍ നിന്നും ബി എ ബിരുദം, തിരുവനന്തപുരം ഗവ: ലാ കോളേജില്‍ നിന്നും നിയമബിരുദം എന്നിവ നേടി. കോഴിക്കോട്ടെ താമസത്തിനിടയില്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയത്‌ ജീവിതത്തിലെ വഴിത്തിരിവായി. ജാതീയതക്കതിരെ ശക്തമായി പ്രതികരിക്കാനുള്ള പ്രചോദനം അദ്ദേഹത്തിനു ആ വഴിക്കാണ്‌ ലഭിച്ചത്‌. 1917 ല്‍ ‍ചെറായിയില്‍ നടത്തിയ മിശ്രഭോജനത്തെത്തുടര്‍ന്ന് കുറെക്കാലം സമുദായഭ്രഷ്ടനാക്കപ്പെടുകയും പുലയനയ്യപ്പന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. . 'സഹോദരന്‍' എന്നപേരില്‍ ഒരു പത്രം അദ്ദേഹം ആരംഭിച്ചു. ജാതീയതക്കെതിരെയുള്ള അയ്യപ്പന്റെ ശക്തമായ നിലപാട്‌ വെളിപ്പെടുത്തുന്ന ലേഖനങ്ങളും കവിതകളും ' സഹോദരനിലൂടെ വെളിച്ചം കണ്ടു. ശ്രീനാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന്‌ എന്ന ആഹ്വാനത്തിനോട്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ ' എന്നാണ്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തത്‌. 'യുക്തിവാദി' മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ സംഘടനത്തില്‍ അദ്ദേഹവും ഒട്ടും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. 1928 ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ്‌ അസംബ്ളിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷക്കാലം പനമ്പള്ളി മന്ത്രിസഭയിലും തുടര്‍ന്ന്‌ 1948 ല്‍ ഇക്കണ്ടവാര്യര്‍ മന്ത്രിസഭയിലും അംഗമായിരുന്നു.
കൃതികള്‍: റാണിസന്ദേശം,പരിവര്‍ത്തനം, ഉജ്ജീവനം,അഹല്യ സഹോദരനയ്യപ്പന്റെ പദ്യകൃതികളില്‍നിന്നുള്ള കവിതയാണ്‌ ആള്‍ദൈവം
കവിത അവലംബം: സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍ (1934)

Sahodaran Ayyappan

Sahodaran Ayyappan was born as the son of Kumbalapparambil Kochavu Vaidyar and unnooli on august 21 1889 at Cherai, Ernakulum district. After completing schooling at Cheri and N.Paravoor . He did his pre university course at Malabar Christian college Kozhikkode and after acquired B.A Degree from Maharajas College Thiruvananthapuram and degree in Law from Govt: Law college Thiruvanathapuram. He was strongly inspired by sree Narayanaguru and the social revolutionary in him became ready to fight against the social evil of caste system. At cherai in 1917 he organized a 'Mishrabhojan' under Sahodarasngham, which was organized by himself for the purpose of eradicating the evil of casteism. From then he came to be called as 'Pulayanayyappan'. He established himself as a rationalist who did not believe in god or religion. He started a journal containing articles and poems .as a rejoinder to sree Narayanaguru's famous slogan 'One Caste, One God, and One religion for Human-beings he proclaimed his slogan of 'no Caste, No Religion, No God for Human-beings. He was the founder editor of Yukthivadi magazine. He was elected as a member of Cochin Legislative Assembly and was a member in the cabinet of Panampilli Govinda menon for 21 years from 1928 and he was a member at Ikkanda warrior ministry also.

Poems: Ranisandesam,Parivarthanam,Ujjeevanam
Aaldaivam is the poem taken from the collection Sahodarnayyappante Padyakrithikal
Text ref: Sahodarnayyappante Padyakrithikal (1934)


Ref: http://enwikipedia.org/wiki/sahodaran_ayyappan


Friday, October 31, 2008

വീടില്ലാക്കുഞ്ഞുങ്ങള്‍


പിരിയുംനേരം
പതിവുചുംബനം ഉണ്ടായില്ല
ഒന്നുകൈവീശിയില്ല
പകരമൊരു ചോദ്യം
നമുക്കൊരു കുഞ്ഞു വേണ്ടേ?
നമ്മുടെ മാത്രം കുഞ്ഞ്‌ ..

പോറ്റിക്കൊള്ളാം പെറ്റോളു
ഞാന്‍ ഏറ്റു
അമ്മ നീ ഞാന്‍ അച്ഛന്‍
തിരിച്ചുമാവാം

നമ്മുടെ കുഞ്ഞുങ്ങള്‍!
*പുഞ്ചിരിക്കതിര്‍ ചുണ്ടുകള്‍
സ്വപ്നം മയങ്ങും കണ്ണുകള്‍
കനകച്ചിലങ്കയണിഞ്ഞ*
കുഞ്ഞിക്കാലടിച്ചെത്തങ്ങള്‍
നിറയ്ക്കാം വീടകമെല്ലാം നമുക്ക്‌

എന്റെ വീട്‌? അതോ നിന്റെയൊ?

**കാവ്യനര്‍ത്തകി



(സാകേതം മാസിക)

പൂശാരിയമ്മന്‍



ഈറന്‍തറ്റും മേലേ പട്ടും
മാറില്‍ നിറയെ കളഭക്കൂട്ടും
ഉച്ചിയില്‍നില്‍ക്കും നാലിഴമുടിയില്‍
തെച്ചിപ്പൂവും തുളസിക്കതിരും
കണ്ണിലെഴുത്തും
ചുണ്ടില്‍ മുറുക്കാന്‍ചണ്ടിച്ചോപ്പും
അരിയും നീരും
ഊറ്റം വാളാല്‍ തോറ്റിയുണര്‍ത്തിയ
നെറ്റിയില്‍ മഞ്ഞക്കുറി, കുങ്കുമവും
കോമരമൂഴം കാത്തുകിടന്നൂ
*പൂമിതിയുണരും കോവില്‍വഴിയില്‍.

ഒപ്പാരിന്നല തപ്പുംപറയും
ഒപ്പമുയര്‍ന്നൂ ശംഖുമുഴങ്ങീ
നീറ്റുനെരുപ്പിന്‍ ശയ്യയൊരുങ്ങീ
കാറ്റില്‍ ചെന്തീക്കനലു മിനുങ്ങീ.

കോമരമുള്ളില്‍ പോറ്റിയ പെണ്ണോ
കൂടു വെടിഞ്ഞൂ കൂട്ടുപിരിഞ്ഞോള്‍.

അരമണിയില്‍നിന്നുതിരും ചിരിയായ്‌
വിറവാള്‍മുറിവില്‍ മഞ്ഞള്‍ത്തണുവായ്‌
പൂമിതി താണ്ടും കാലിനു വിരിയായ്‌
ചൂടും വേവുമകറ്റും കുളിരായ്‌
കോപം വിത്തായ്‌ പാകീട്ടൊപ്പം
താപമണയ്ക്കാന്‍ വേപ്പിലയായോള്‍
എന്നും തുണയായ്‌ കൂടെ നടന്നോള്‍
നിന്നൂ കോവില്‍വഴിയില്‍ത്തനിയേ

ആടികറുത്തുതിമര്‍ത്തൊരുരാവില്‍
കൂടിയതാണവള്‍ തുണയായൊപ്പം
കോമരമന്നൊരു ചേക്കിടമായീ
കോവിലൊരുങ്ങീ കുംഭമൊരുങ്ങീ
വെളിപാടായീ കല്‍പ്പനയായീ
വഴിയായ്‌ നേര്‍ച്ചകള്‍,കാഴ്ച്ചകളായീ
പൊങ്കല്‍നാളിലുടുക്കും പാട്ടും
പൊന്തീ തകിലടി നാദസ്വരവും
രാവിലൊരുങ്ങീ പൂമിതി
ഭക്തനു നോവറിയാതെ നടത്തീ ദേവി
കനലിന്‍മേലേ കനിവിന്‍ വിരിയായ്‌
കാലടി തഴുകിക്കാത്തൂ ദേവി

എങ്കിലുമൊരുനാളൊരുവെളിപാടി-
ന്നൂറ്റമടങ്ങിയ നേരത്തൊടുവില്‍
കോവിലിലവളെയുമൊറ്റയ്ക്കാക്കി
കോമരമെന്തേ തിരികെപ്പോയീ?

ചെത്തിപ്പൂവിന്‍ ചോപ്പും മങ്ങീ
വിണ്ണിന്‍ ചെന്തീക്കണ്ണു മയങ്ങീ
ഒപ്പാരിന്നൊലി മെല്ലെയടങ്ങീ
തപ്പുംപറയും തേങ്ങിമടങ്ങീ
എന്നും തുണയായ്‌ കൂടെ നടന്നോള്‍
പൊള്ളും വെയിലില്‍ തണലായ്‌ നിന്നോള്‍
ചേക്കയുടല്‍പോയ്‌ താങ്ങുംപോയോള്‍
നില്‍പ്പൂ കണ്ണീര്‍മഴയില്‍ത്തനിയേ
നില്‍പ്പൂ കാണാമറയില്‍ത്തനിയേ.

*പൂമിതി-മാരിയമ്മന്‍ പൊങ്കല്‍ ഉത്സവനാളിലെ ഒരു ചടങ്ങായ കനല്‍ചാട്ടത്തിനായി ഒരുക്കുന്ന ഇടം. കനല്‍ക്കിടക്കയില്‍ കിടക്കുന്ന ദേവിയാണ്‌ അതില്‍ നടക്കുന്ന ഭകതനെ കാക്കുന്നത്‌ എന്നു സങ്കല്‍പം

Tuesday, October 28, 2008

പരിഭാഷ- കടലിന്റെ പകല്‍വാര്‍പ്പ്‌ ,ബീച്ച്‌ -Sophia de Mello Breyner Andresen

Sophia de Mello Breyner Andresen ന്റെ Dia do mar no ar -(Portuguese )- Day of the Sea in the Air എന്ന കവിതയുടെ പരിഭാഷ


കടലിന്റെ പകല്‍വാര്‍പ്പ്‌

നിഴലുകളെക്കൊണ്ടും
കുതിരകളെക്കൊണ്ടും
പീലികള്‍ കൊണ്ടും
അന്തരീക്ഷത്തില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

പുഷ്പത്തിനും മൃഗത്തിനുമിടയില്‍
മെഡുസയേപ്പോലെ തെന്നിപ്പോകുന്ന
ന്റെ നിദ്രാടകച്ചുവടുകള്‍ .
ന്റെയറയുടെ സമഘനതയില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

കടലില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌.
പകലേറ്റം.
തിരനുരമുകളില്‍
മേഘങ്ങള്‍ക്കുമുയരെ
വളഞ്ഞും പുളഞ്ഞും
അപ്രത്യക്ഷമാവുന്ന
കടല്‍കൊക്കുകളായി
ന്റെ ചേഷ്ടകള്‍

ഇങ്ക്‌ളീഷ്‌ പരിഭാഷ ഇവിടെ


ബീച്ച്‌ -Beech-Sophia de Mello Breyner Andresen

വീശിയ കാറ്റില്‍ പൈന്‍മരങ്ങള്‍ ഞരങ്ങി
സൂര്യതാഡനമേറ്റ്‌
മണ്ണിനുമേല്‍ കല്ലുകള്‍ എരിഞ്ഞു
ഉപ്പില്‍പൊതിഞ്ഞ ,
മത്സ്യതേജസ്സുള്ള
വിചിത്രരൂപികളായ സമുദ്രദേവന്‍മാര്‍
ഭൂമിയുടെ വിളുമ്പില്‍
ഉലാത്താനിറങ്ങി .
വെളിച്ചത്തിനെതിരേ
കാട്ടുപറവകള്‍ പൊടുന്നനെ
കല്ലുകളെന്നപോലെ ചുഴറ്റിയെറിയപ്പെട്ടു .
ശകലിതമായി ഉയര്‍ന്ന
അവയുടെ ഉടലുകള്‍ ശുന്യതയെടുത്തു .
ശിരോപ്രഹരത്താല്‍
വെളിച്ചത്തെ ഇടിച്ചുടക്കാന്‍ നോക്കിയ
തിരകളുടെ നെറ്റിത്തടം
ജലച്ചുരുളുകളാല്‍ അലംകൃതമായി .
പാമരങ്ങളൂടെ
പൌരാണികമായ ഗൃഹാതുരത
പൈനുകളെ ആലോലമാട്ടി.

Monday, October 27, 2008

ദീപാവലികള്‍ വരും പോകും...


കല്ലും തരിയും കൊഴിച്ചുമാറ്റി
നീര്‍ചേര്‍ത്തു നന്നായ്പ്പതമണച്ചു
ചെങ്കളിക്കായിരം വടിവിണക്കി
മെനയുമാക്കാലപ്പെരുംകുശവന്‍
തീര്‍ക്കുന്നു ബിംബങ്ങള്‍,
ദീപികാസ്തംഭങ്ങള്‍,
മഞ്ജുളശില്‍പങ്ങള്‍,
മണ്‍ചെരാതും.

തിരുമുമ്പിലെരിയുന്ന നെയ്ത്തിരിയും
സകലതുമെരിക്കുമാ ബഡവാഗ്നിയും
ഒരു കൈത്തിരിതന്‍ പ്രതീക്ഷയാവാം
ഒരു മണ്‍വിളക്കിന്റെസ്വപ്നമാവാം
വെറുതേ വെറും ചേടിമണ്ണാല്‍ മെനഞ്ഞൊരീ -
ച്ചെറുമണ്‍ചെരാതിന്റെ ജീവനാളം
നിറദീപമാലയിലൊരു കണ്ണിമാത്രമായ്‌
ചെറുകാറ്റിലണയുവാനുണരുകില്ല
വിജനമൊരു ജീവിതക്കവലയില്‍ വഴിയുഴറി
കനമേറുമിരുളില്‍ പകയ്ക്കുന്ന പഥിക,
നിന്‍ വഴിയിലൊരിറ്റുവെളിച്ചമായ്പൊലിയണം
ഒടുവില്‍കരിന്തിരിയാളുമാനേരവും

പ്രാര്‍ത്ഥനയതുമാത്രമതുസാധ്യമാവുകില്‍
സാര്‍ത്ഥകമാകുമെന്‍ദീപജന്‍മം

(ജനകീയപത്രം ദ്വൈവാരിക ഫെബ്രുവരി 2009)

Saturday, October 25, 2008

ചരിത്രത്തില്‍നിന്നും ഒരു ചുമടുതാങ്ങി




തറവാടിന്റെ തെക്കേയതിരില്‍
തലയുയര്‍ത്തി നിന്നിരുന്നു .
വാക്കും വരിയും ചേര്‍ക്കാന്‍ പഠിച്ച്‌
വായിച്ചറിഞ്ഞു ,
'പടിഞ്ഞാറേവീട്ടില്‍ നാണിയമ്മ വക' .

അക്കരെക്കണ്ടത്തിലെ കറ്റയ്ക്കും
അയ്യരുടെ കളത്തിലെ കച്ചിയ്ക്കും
അരിക്കാരിയുടെ ഐയ്യാറെട്ടുവട്ടിയ്ക്കും
വെളുത്തേടന്റെ വിഴുപ്പുകെട്ടിനും
ചക്കാട്ടിയുടെ കൊപ്രച്ചുമടിനും
നേരവും കാലവുമൊത്ത്‌ ഇരിപ്പിടം .
ചിറപ്പാടം ചേറാക്കിയ എരുതിനും
ഊര്‍ച്ചക്കാരനും പെണ്ണിനും
വേര്‍പ്പാറ്റാന്‍, പശിതീര്‍ക്കാന്‍ തണലിടം

കരകാട്ടവും കുമ്മാട്ടിയും
കുട്ടിയും കോലും കിസേപ്പിയും
പുടമുറിയും പുറത്തുമാറലും
കളിച്ചു തളര്‍ന്ന ഇടവേളകളില്‍
ഉപ്പും കാന്താരിയും പച്ചപ്പുളിങ്ങയും
നാവിലെരിവായ്‌ പടര്‍ന്നപ്പോഴും
കുളിര്‍ന്നും ഭയന്നും
കളിക്കൂട്ടുകാരന്‌ കാതോര്‍ത്തപ്പോഴും
പിന്നെയൊരു ഋതുപ്പകര്‍ച്ചയില്‍
കളിമുറ്റം അന്യമായപ്പോഴും
സാക്ഷിയായി അവിടെയുണ്ടായിരുന്നു.

വിശ്രമമില്ലാച്ചുമടുകള്‍
നിരത്തില്‍ പായാന്‍തുടങ്ങിയതും
പെരുന്തടിച്ചൂളകളില്‍
പാടത്ത്‌ ചേറ്‌ ഇഷ്ടികച്ചുമപ്പാര്‍ന്നതും
പുല്ലാനിച്ചുമടുമേന്തി പുഴകടന്ന്‌
പെണ്ണുങ്ങളൂം
വേനല്‍പ്പള്ളസ്വര്‍ണ്ണവെള്ളരികളുമായി
എഴുത്തശ്ശന്‍മാരും
ചാന്തും കണ്‍മഷിയും വില്‍ക്കാന്‍
വളച്ചെട്ടികളും വരാതായതും
പിന്നേയും ഏറെക്കഴിഞ്ഞാണ്‌

പച്ച പടര്‍ന്ന പാളന്‍കല്ലുകളില്‍
ചൊറിയന്‍പുഴുക്കള്‍ കൂടൂകൂട്ടി
ഓര്‍മ്മകളുടെ ഒരു ഇരുണ്ടുവെളുപ്പില്‍
അവശേഷിപ്പികളൂം അടയാളങ്ങളുമില്ലാതെ
എല്ലാം മറഞ്ഞുപോയി .


കശേരുക്കള്‍ ഞെരിയുമ്പോള്‍
ഏതാകാശച്ചുമടും താങ്ങാന്‍ കെല്‍പോടെ
ഉയിര്‍ക്കാറൂണ്ട്‌,
ശൂന്യസ്ഥലികളില്‍
പൊടുന്നനെ
ഒരു ചുമടുതാങ്ങി.

(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ മാര്‍ച്ച്‌ 2009)

Wednesday, October 22, 2008

ഒരു ഉത്തരാധുനിക അലക്ക്‌


ഉരുണ്ടുകൂടുന്നുണ്ട്‌
കനം വെയ്ക്കുന്നുണ്ട്‌
പൊറുതിതരാതെ
ഒന്നാകെ പൊരിച്ചും കരിച്ചും
(പരിചയക്കുറവിന്റെ മണം !)
വളരുന്നത്‌ അറിയുന്നുണ്ട്‌.

തിരിഞ്ഞും മറിഞ്ഞും
കമഴ്‌ന്നും മലര്‍ന്നും
ദിവാസ്വപ്നം കണ്ടും ധ്യാനിച്ചും
നീര്‍ക്കോഴിയായി
നിദ്രയില്‍ ‍മുങ്ങാങ്കുഴിയിട്ടും നോക്കി,

കണവനുംകണിയാനും
താന്ത്രികനും മാന്ത്രികനും
മനോവൈദ്യനും കൈയ്യൊഴിഞ്ഞൊടുവില്‍
ഒരു മൊഴിയില്‍
ഒരു വാക്കിന്റെ തലകൊയ്യും കവിക്കൂട്ട്‌
അക്കം പക്കംനോക്കി
അടക്കം പറഞ്ഞു
'ലവന്റെ വരവ്‌, വഴിയൊരുക്കുക'

ക്ളിഷെച്ചിരിക്ക്‌ പൂണൂല്‍
കിളിക്കൊഞ്ചലിനു സുന്നത്ത്‌
അതിശയപ്പിറവിയുടെ അണിയറചര്‍ച്ചയില്‍
സംവിധായന്‍ കവി .
മയില്‍ച്ചിറക്‌,കൊറ്റിക്കാല്‍
ഞാറച്ചുണ്ട്‌,കാക്കക്കരച്ചില്‍
കാരണഭൂതന്‍
ഭാവനയില്‍ കഥയിലെ അരയന്നം

എന്നിട്ടും ശമനമില്ലാതെ വമനേച്ഛ ..
തിരുപ്പിറവിയോ? തഥൈവ!

വച്ചുമാറിയാലോ തമ്മില്‍?
കാമുകന്റെ റോളില്‍ കവി ഉദാരന്‍.

അങ്ങനെയാണ്‌
അയാള്‍ അലക്കു തുടങ്ങുന്നതും
തലമുറിയന്‍വാക്കുകളില്‍
അവളിലെ കവിതകള്‍
ഒന്നൊന്നായി വെളിച്ചപ്പെടുന്നതും

Sunday, October 5, 2008

ജാതിക്കുമ്മി(ഒരു ഭാഗം)-പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍-ആലാപനം


പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍ (1888-1938)


എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട അയ്യന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും തൂലിക പടവാളാക്കിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു പണ്ഡിറ്റ്‌ കറുപ്പന്‍. പ്റൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത്‌ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നല്‍കി . 1924ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ്‌ കൌണ്‍സിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്‌, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം,രാജരാജപര്‍വം, വിലാപഗീതം ,ബാലാകലേശം നാടകം,എഡ്വേര്‍ഡ്‌വിജയം നാടകം ,മൂന്നു ഭാഗങ്ങളിലായുള്ള കൈരളീകൌതുകം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളേ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.

Born on May 24, 1885 at Cheranallur in Ernakulam District. Father: Sri. Ayyan. Mother: Smt.Kochupennu. Pandit K.P.Karuppan was a distinguished poet and social reformer who fought against the untouchability, racial discrimination and for the uplift of oppressed class of the society. After primary education, he underwent higher studies at the Kodungallur Kovilakom (royal mansion). The Prince of Cochin gave encouragement to him and with his aid Karuppan could study Sanskrit. He started writing poems at his age of 14 years. He was a teacher in Ernakulam Maharajas College. He was elected to the Cochin Legislative Council in the year 1924. Kerala Varma Valiya Koi Thampuran conferred him the title Vidwan (scholar) and the Prince of Cochin awarded him the title Kavithilakan (great poet). Lankamardanam, Nyshadham (dramas), Bhymeeparinayam, Urvasi (translations), Sakunthalam Vanchippattu, Kavyapedakam (poems), Kairalee Kouthukam, Jalodyanam, Chithralankaram, Rajarajaparvam, Vilapageetham are his works. Jathikummi, a poem written by him describes the suffering and agony of the oppressed people who faced racial discrimination at his times. He passed on March 23, 1938.

Thursday, October 2, 2008

എന്റെ സഞ്ചാരങ്ങള്‍ - വിവര്‍ത്തനം

(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My Travels എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


മേഘമൊന്നിന്നു ഞാന്‍ കോപ്പണിയിയ്ക്കണം
മാമല മേലേ സവാരിക്കു പോകണം
വാടിവരണ്ടവര്‍ നീരിന്നു കേഴുകില്‍
ധാരയാര്‍ന്നശ്രുവാലാകെക്കുതിര്‍ക്കണം

കുതിരയൊന്നിന്നു ഞാന്‍ ചമയമൊരുക്കണം
ദ്രുതമതിന്‍മേലേക്കരേറി ഞാന്‍ പായണം
കാറ്റിന്റെതനിരുചിയേറ്റുവാങ്ങീടണം
കാക്കുന്ന പ്രണയത്തിനരികിലെത്തീടണം

കടലിന്റെ മടിയിലേക്കെന്നെ നയിക്കുവാന്‍
പുഴകളിലൊന്നിനെ പതിയെ മെരുക്കണം
ഒഴുകേണമങ്ങനെയൊഴുകുന്ന നേരമെന്‍
തനുവിലൂടായിരം ചെറുവഞ്ചി നീങ്ങണം

ഒരുനാളിലെന്നെയെനിയ്ക്കൊരുക്കീടണം
നിറയെ ഫലം തിങ്ങുമൊരു മരമാവണം
കിളിയൊച്ചയെവിടെന്നു പരിതാപമേലാതെ
ധരതന്നഗാധത്തില്‍ ജട പടര്‍ത്തമരണം

സ്വപ്നമൊന്നിന്നിനിജീനിയിടുവിയ്ക്കണം
സംയതവേഗക്കടിഞ്ഞാണയക്കണം
സ്വാസ്ഥ്യമണയ്ക്കുന്ന വളയങ്ങള്‍ മാറ്റണം
സാഹസി, നാളെയിലേയ്ക്കു കുതിക്കണം

മധുഗാനമൊന്നിന്റെ ലഹരിയില്‍ മുഴുകണം
സുഖദമാലാപനശ്രുതിയെന്നില്‍ നിറയണം
അതിനിശ്ചലത്തിലുംഗതികമുദ്ഘോഷിക്കു-
മതുമൂളവേയതിന്നടിമ ഞാ-നുടമയും

(മൂലകവിതയും ഇങ്ക്‌ളീഷ്‌ വിവര്‍ത്തനവും കാണാന്‍ താഴേയുള്ള ലിങ്ക്‌ കാണുക)

http://international.poetryinternationalweb.org/piw_cms/cms/cms_module/index.php?cwolk_id=16420&x=1

Tuesday, September 30, 2008

ഏറിയുമിറങ്ങിയുമങ്ങനെ.....


ഏറ്റത്തിലാര്‍ത്തൂ
തടംതല്ലിയലറിക്കരഞ്ഞൂ
ചിരിച്ചൂ മദിച്ചൂ
മുഖംകറുപ്പിച്ചൂ
നെടുവീര്‍പ്പുതിര്‍ത്തൂ

ഇറക്കമാണുള്ളിലേയ്ക്കുള്ളിലേയ്ക്കൊന്നായ്‌
തിരക്കൈകളൊക്കെ
ചുരുക്കിക്കിപ്പിടിച്ചിങ്ങമര്‍ന്നേ കിടപ്പൂ

എങ്കിലുമിരമ്പാതെ വയ്യ
കാറ്റൂഞ്ഞാലിലാലോലമാടാതെ വയ്യ

Saturday, September 20, 2008

കാളിനാടകം - ശ്രീനാരായണഗുരു - ആലാപനം



ശ്രീനാരായണഗുരു(1856-1928)







മലയാളത്തോടൊപ്പം സംസ്കൃതത്തിലും തമിഴിലും കൃതികള്‍ രചിച്ചിട്ടുള്ള ശ്രീനാരായണഗുരു ശിവസ്തവം,ഷണ്‍മുഖദശകം, ഇന്ദ്രിയവൈരാഗ്യം, അറിവ്‌, ജാതിലക്ഷണം, ദേവീസ്തവം, കാളിനാടകം, ദത്താപഹാരം ,സദാചാരം തുടങ്ങി നാല്‍പ്പത്താറ്‌ പ്രശസ്ത രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്‌. കാളിനാടകം ദണ്ഡകത്തില്‍ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായി അവതരിപ്പിക്കപ്പെടുന്ന ദേവിയുടെ അമേയമഹിമ അനാവരണം ചെയ്യപ്പെടുന്നു. താളാത്മകഗദ്യമായി ധരിച്ചുപോന്നതും എന്നാല്‍ ദ്രാവിഡവൃത്തവിരചിതവുമായ കൃതിയാണ്‌ കാളിനാടകം. ആശയങ്ങള്‍ അവിച്ഛിന്നമായി പ്രവഹിക്കുന്നതോടൊപ്പം ഇതില്‍ ഭാഷയും കൌതുകകരമായി വാര്‍ന്നുവീഴുന്നുണ്ട്‌ . ലളിതവും സൌമ്യവും അതേസമയം കരാളവും ഉഗ്രവുമായ ദേവീഭാവങ്ങള്‍ ഇതില്‍ അതീവസുന്ദരമായി ആവിഷകരിച്ചിരിക്കുന്നു . നാദബിന്ദു സ്വരൂപമായും നാശരഹിതമായും വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിസ്വരൂപിണിയായ സ്ത്രീതന്നെയാണ്‌ ശ്രീനാരായണഗുരുവിന്റെ കാളി.. ശക്തിചൈതന്യസ്വരൂപമെന്ന നിലയില്‍ സ്ത്രീയുടെ ഉദാത്തഭാവങ്ങളുടെ മൂര്‍ത്തിമദ്‌രൂപം തന്നെയാണവള്‍.

Wednesday, September 10, 2008

ജയന്തമഹാപത്രയുടെ കവിതകള്‍(വിവര്‍ത്തനം)









(A summer poem)
ഒരു ഗ്രീഷ്മകാല കവിത

മ്‌ളാനമാം കാറ്‌റിന്റെ
മര്‍മ്മരത്തിനും മേലെയായി
എന്നത്തേതിലും ഉച്ചത്തില്‍
പുരോഹിതന്‍മാരുടെ മന്ത്രോച്ചാരണം.
വായ്‌ തുറക്കുന്ന ഭാരതം.

ജലാശയങ്ങളുടെ അഗാധതയിലേക്ക്‌
ഊളിയിടുന്ന മുതലകള്‍.
സൂര്യനുകീഴെ
തീയിട്ട ചാണകച്ചപ്പില്‍
പുകയുയരുന്ന പ്രഭാതങ്ങള്‍.

പട്ടടകളിലെ അമര്‍ന്ന മുഴക്കം
തെല്ലും തളര്‍ത്താതെ
ഈ നീണ്ട മദ്ധ്യാഹ്നം മുഴുവന്‍
സ്വപ്നത്തില്‍ മുഴുകി
നല്ലവളായ ഭാര്യ
എന്റെ ശയ്യയില്‍.

(The main temple street ,Puri)
പുരിയിലെ പ്രധാന ക്ഷേത്രവീഥി

ഞൊണ്ടികളേയും
ഇണചേരുന്ന ജന്തുസങ്കരങ്ങളേയും നോക്കി
മണ്ണിന്റെ ചെമ്പന്‍നിറമാര്‍ന്ന കുഞ്ഞുങ്ങള്‍
ചിരിച്ചുകോണ്ടേയിരിക്കുന്നു
ആരും അവരെച്ചൊല്ലി വ്യാകുലരല്ല .

അനന്തതാളസൂചകമായി ക്ഷേത്രം.

പൊടിയണിഞ്ഞ തെരുവിന്‌
തൊലിയുരിച്ച കപാലവര്‍ണ്ണം.
എല്ലാം സദാ ചലിക്കുന്നു
എങ്കിലും എപ്പോഴും ഗോചരം.

ചൂടിന്റെ ആലസ്യമാര്‍ന്ന്‌ പരിക്കുകള്‍.

തന്റെ തന്നെ മൌനത്തിന്റെ താങ്ങില്‍തൂങ്ങി
അവികലമായ അധികാരം
ഉദ്ഘോഷിച്ചുകൊണ്ട്‌
ആകാശമുണ്ട്‌,
അവിടെത്തന്നെ.

(Taste for tomorrow)
നാളേയ്ക്കുള്ള രുചി

പുരിയില്‍ കാക്കകള്‍.

ഇടുങ്ങിയതല്ലാത്ത തെരുവ്‌
ഒരു ഭീമന്‍ നാവു പോലെ
അലസം കിടക്കുന്നു.
അഞ്ചു കുഷ്ഠരോഗികള്‍
വൈദികനൊരുവന്‌ വഴിമാറുന്നു.

തെരുവിനറ്‌റം
ക്ഷേത്രവാതില്‍ക്കല്‍ ജനം തിങ്ങി.

ബൃഹത്തായ വിശുദ്ധപുഷ്പമൊന്ന്‌
മഹത്വമേറും ന്യായങ്ങളുടെ കാററിലാടുന്നു.

Friday, February 15, 2008

ഒരു വിലാപം -വി.സി. ബാലകൃഷ്ണപ്പണിക്കര്‍-ആലാപനം-






വി.സി. ബാലകൃഷ്ണപ്പണിക്കര്‍. (1889- 1915)

മലയാള കവിതയിലെ പരിവര്‍ത്തനയുഗത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കര്‍. പരമ്പരാഗത ശൈലിയില്‍ നിന്നും കാല്‍പനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പത്രപ്രവര്‍ത്തനത്തിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്‌. 'കേരളചിന്താമണി', 'മലബാറി', 'ചക്രവര്‍ത്തി' തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലബാറിയില്‍ സ്വദേശാഭിമാനിയെ പ്രകീര്‍ത്തിച്ചു കൊണ്ട്‌ ലേഖനങ്ങള്‍ എഴുതി. നീതിസാരങ്ങള്‍,നാഗാനന്ദം, ഒരു വിലാപം, വിശ്വരൂപം എന്നിവയാണ്‌ കവിതകള്‍. ഇന്ദുമതീസ്വയംവരം എന്ന നാടകവും രചിച്ചിട്ടുണ്ട്‌. ഒരു വിലാപം (1908) അദ്ദേഹം രചിച്ചത്‌ പത്തൊന്‍പതാം വയസ്സിലാണ്‌. ഇരുപത്തിമൂന്നു വയസ്സില്‍ അദ്ദേഹം അന്തരിച്ചു

V C Balakrishnappanikkar

V C Balakrishnappanikkar was one of the morning stars of the age of transformation in the Malayalam poetry. His poems predicted the transmutation of Malayalam poetry from the traditional neo- classicist to a romanticist epoch. V C proved his skill as a journalist and editor. He edited 'Kerala Chinthamani', 'Malabari' and 'Chakravarthi'. He wrote articles praising Swadeshabhimani Ramakrishnappillai in the journal Malabari. His poetical works include, Neethisarangal, Naganandam, Oru Vilapam and VIswaroopam. Apart from this he wrote a drama, Indumathi swayamvaram. He died at the age of 23. Oru Vilapam was written in the year 1908, when he was 19 years of age.



അമ്മപ്പൂതങ്ങള്‍




പറയന്റെ കുന്നും പാറക്കെട്ടൂം
പതുങ്ങാന്‍ പാഴിടവഴിയും
നഷ്ടപ്പെട്ടൊരു പാവം പൂതം
കൊയ്ത്തില്ലാവയല്‍ കണ്ടു
മാറു ചുരന്നൂരാകെത്തെണ്ടി
പൊന്നുണ്ണിയെത്തേടി

ഒരു ചീന്തു മല്ലും
ഉരിയ പഴയരിയും
നാണക്കേടിന്റെ കോലവും ബാക്കി


കാലം കരിങ്കോലം കെട്ടിച്ച
പുത്തന്‍ പൂതങ്ങളാടുമ്പോള്‍
ഉണ്ണികള്‍ക്കെന്തിനീയോമനപ്പൂതം?
ഓട്ടുചിലമ്പിന്റെയൊച്ചയടക്കീ
നാട്ടുചെമ്മണ്ണാല്‍ നിറമുടി ചിക്കീ
കണ്ണുനീരിന്‍പെരുഞ്ചിറകെട്ടീ
കാലങ്ങളെത്രയോ കാത്തിരുന്നൊരാ
കരളിന്‍ പിടച്ചില്‍കേട്ടതാര്‌?
ഒന്നല്ലൊരുപാടുണ്ണികളേക്കൊടു-
ത്താശയടക്കിയതേതു നങ്ങേലി??

(കലാകൌമുദി വാരിക)

Thursday, February 14, 2008

നാലാപ്പാട്ടു നാരായണമേനോന്‍-കണ്ണുനീര്‍ത്തുള്ളി

നാലാപ്പാട്ടു നാരായണമേനോന്‍. (1887- 1954)




ബഹുമുഖപ്രതിഭയായിരുന്നു നാലാപ്പാട്ടു നാരായണമേനോന്‍. മലയാളസാഹിത്യത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണദ്ദേഹം. കവി, തത്വചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം വിപുലമായ സംഭവനകളാണ്‌ നല്‍കിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ വിവര്‍ത്തനഗ്രന്ഥമായ പാവങ്ങള്‍ മലയാളഭാഷയുടേയും ഭാവുകത്വത്തിന്റെയും വികാസത്തില്‍ വഹിച്ചിട്ടുള്ള പങ്ക്‌ ചെറുതല്ല. എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ്‌ ഒഫ്‌ അസിയയും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌ (പൗരസ്ത്യദീപം). ചക്രവാളം, പുളകാങ്കുരം, കണ്ണുനീര്‍ത്തുള്ളി തുടങ്ങിയവയാണ്‌ കാവ്യഗ്രന്ഥങ്ങള്‍. ആര്‍ഷജ്ഞാനം, രതിസാമ്രാജ്യം തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്‌. ആദ്യഭാര്യയുടെ ദേഹവിയോഗം ഉണ്ടാക്കിയ ആഘാതമാണ്‌ കണ്ണുനീര്‍ത്തുള്ളിയുടെ രചനയ്ക്ക്‌ ആധാരമായത്‌. സാംസ്കാരികമണ്ഡലത്തില്‍ വള്ളത്തോളുമൊന്നിച്ച്‌ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. കലാമണ്ഡലത്തിന്റെ സ്ഥാപനത്തില്‍ വള്ളത്തോളിനോടൊപ്പം അദ്ദേഹവും പരിശ്രമിച്ചിരുന്നു

Nalappattu Narayana Menon


Nalappattu Narayana Menon was a multifaceted personality. He has done much to enrich the Malayalam literature. He was a poet, translator and has written serious studies. Kannuneerthulli is an elegy written by him which won great appreciation. As a translator, the greatest of his contribution is that of the Les Miserables by Victor Hugo. He has also translated the light of Asia written by Edwin Arnold. His works include, Chakravaalam, Pulakaanguram, Kannuneerthulli (poetry) Aarshajnaanam (philosophy) Rathisaamraajyam (Erotic science) Paurasthyadeepam, Paavangal (Translation). Kannuneerthulli was written commemorating the death of his first wife. His association with Vallathol, in cultural activities had noteworthy results. He backed and worked with Vallathol in establishing Kalamandalam.

Sunday, January 27, 2008

കുറ്റിപ്പുറത്തു കേശവന്‍ നായര്‍-ഗ്രാമീണകന്യക





കുറ്റിപ്പുറത്തു കേശവന്‍നായര്‍ (1882- 1959)
വള്ളത്തോള്‍ കളരിയില്‍ പെട്ട കവിയായാണ്‌ അറിയപ്പെടുന്നതെങ്കിലും, തനതായ ഒരിടം മലയാളകവിതയില്‍ നേടിയെടുത്ത കാവ്യജീവിതമാണ്‌ കേശവന്‍ നായരുടേത്‌. കേരളത്തിന്റെ ഗ്രാമീണജീവിതം വളരെ ആഴത്തില്‍ ഒരു സാംസ്കാരിക ഇടമായി അദ്ദേഹത്തില്‍ തെളിഞ്ഞിരുന്നു. അധിനിവേശത്തിന്റെ തുളഞ്ഞു കയറ്റങ്ങളെ ചെറുക്കുന്നതിനും അതിന്റെ സാംസ്കാരിക ബോധങ്ങളേയും സ്വധീനങ്ങളേയും പ്രതിരോധിക്കുന്നതിനും ഒരുപാധിയായോ സംസ്കാരിക മണ്ഡലമായോ ആണ്‌ കേശവന്‍ നായര്‍ ഗ്രാമത്തെ കണ്ടിരുന്നത്‌. പടരുന്ന നാഗരീകത കേരളീയരില്‍ നിലീനമായ സംസ്കാരത്തിന്‌ വിരുദ്ധമാണെന്നു അദ്ദേഹം കരുതിയിരുന്നു. കാവ്യോപഹാരം, നവ്യോപഹാരം, ഓണം കഴിഞ്ഞു (കാവ്യസമഹാരങ്ങള്‍) ,പ്രതിമനാടകം, അഭിജ്നാന ശാകുന്തളം (വിവര്‍ത്തനങ്ങള്‍) എന്നിവയാണ്‌ കൃതികള്‍. കാവ്യോപഹാരത്തില്‍ നിന്നുള്ള കവിതയാണ്‌ ഗ്രാമീണകന്യക

Kuttippurathu Kesavan Nair

In a unique way, Kesavan Nair has approached the nature. He belongs to a tradition of poets who accorded the Vallathol heritage in Malayalam poetry. The village life has made a deep impact on him. To him village was a cultural locus from where one could accumulate cultural and ideological weapons to resist the intrusions and deep impacts of colonialism. He found urbanization as something anti to the latent culture of Keralites. His collections include Kavyopahaaram, Navyopahaaram, Onam kazhinju (poems) Prathimanatakam, Abhijnana Sakunthalam (Translation). Grameenakanyaka is included in Kavyopaharam.

Saturday, January 19, 2008

വള്ളത്തോള്‍ നാരായണ മേനോന്‍- ശിഷ്യനും മകനും




വള്ളത്തോള്‍ നാരായണ മേനോന്‍. (1878- 1958)

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ബധിരവിലപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.


Vallathol gave a new direction for the Malayalam Poetry during the early decades of 20th century. A flow of national sentiments and spirit of freedom is seen in his poems. Greatest contribution he did was the part he played in establishing the Kerala Kalamandalam. He has published around 90 works of which Bandhanasthanaaya Aniruddhan, Badhiravilapam, Sishyanum Makanum, Badhiravilapam, Ganapathi, Chitrayogam, Sahityamanjari, Magdalana Mariyam, kochuseetha, Achanum Makalum etc are outstanding. He has also translated Rg veda and Valmiki Ramayana. Sishyanum Makanum is set in a puranic background but well knit to reflect the mood of freedom movement.



Tuesday, January 8, 2008

ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍- പ്രേമസംഗീതം.




ULLOOR S PARAMESWARA IYER(1877-1949)

Ulloor was the first in the 20th century to open up a historical sensibility in Malayalam poetry. He started his poetic career under the influence of Kerala Varma Valiya Koyithampuran. He was the one to write a mahakavya in Malayalam choosing a theme from the history of Travancore. Apart from Umakeralam, the mahakavya, he has written several short narratives or khandakavyas. Karnabhooshanam and Pingala are the most famous among these. A classicist approach to the themes can be seen in his poems. Although he had a deep rooted classicist poetic vision, he has also written poems having the character of lullabies. Rich in ornamentation, his poems reflect a deep philosophical inner tone. He was highly educated and was a scholar who produced valuable knowledge in the field of history, art and language. His Kerala Sahitya Charitram in 7 volumes is regarded as the best in its genre in Malayalam language. His books include, Vancheesageethi, Oru Nercha, Mangalamanjari, Karnabhooshanam, Pingala, Chitrasala, Chitrodayam, Kavyachandrika, Kiranavali, Manimanjusha, Ratnamala, Amruthadhara etc. Premasangeetham is from the collection, Manimanjusha.

Tuesday, January 1, 2008

ആമുഖം

മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്‌ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്‍പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം. അധിനിവേശത്തോടും അതിന്റെ ഭാവുകത്വത്തോടും ആധുനികതയുടെ ആവേഗങ്ങളോടും പ്രതികരിക്കുന്ന ഒരു കാലം നമുക്കിവരില്‍ കാണാം. ആ വഴി പലതായി പിരിഞ്ഞു, പടര്‍ന്നു. എന്‍. വി കൃഷ്ണവാര്യരും എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും, കക്കാടും അക്കിത്തവും ഒളപ്പമണ്ണയും പാലൂരും വയലാറും, പി ഭാസ്കരനും ഓ.എന്‍.വി യും അയ്യപ്പത്തും ,സുഗതകുമാരിയും ആര്‍.രാമചന്ദ്രനും കടമ്മനിട്ടയും പുതിയ കാലത്തെ കവിതയിലേക്കു കൊണ്ടുവന്നു. കുരുക്ഷേത്രവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും നഗരകവിതകളും ആ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തി. എഴുപതുകള്‍ പുതിയൊരു ആവേഗത്തെ, സൂക്ഷ്മബോധത്തിന്റെ സ്ഥൂലസ്ഥലികളെ നമുക്കു മുന്നില്‍ കൊണ്ടുവന്നു. ബഹുഭാഷണത്തിന്റെയും ബഹുസ്വരതയുടേയും തെളിവടയാളങ്ങളായി കവിതകള്‍. കെ ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ആറ്റൂരും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിനയചന്ദ്രനും ആ കാലത്തെ സൂക്ഷ്മമായി തന്നെ അനുഭവിച്ചിട്ടുണ്ട്‌. അവയെ അവര്‍ കടന്നു പോയിട്ടുണ്ട്‌.എണ്‍പതുകളില്‍ , കെ.ജി ശങ്കരപ്പിള്ളയുടെയും സച്ചിദാനന്ദന്റേയും ആറ്റൂരിന്റെയും കവിതകള്‍ പുതിയ അന്വേഷണങ്ങളുമായി മുന്നോട്ടു വന്നു. നിരധിനിവേശപ്രക്രിയയുടെ പല പകര്‍ന്നാട്ടങ്ങള്‍ മലയാള കവിതയില്‍ സജീവമായി. സംസ്കാരത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയാള കവിത മുതിര്‍ന്നു. വിജയലക്ഷ്മി, സാവിത്രി രാജീവന്‍ തുടങ്ങിയവരുടെ രചനകള്‍ പുതിയ ഇടങ്ങളിലേക്കു മലയാള കവിതയെ കൊണ്ടു പോയി.മധുസൂദനന്‍നായരും ജയശീലനും പി.പി. രാമചന്ദ്രനും ഗിരിജയും റഫീക്കും ഗോപീകൃഷ്ണനും രാമനും ടോണിയും അന്‍വര്‍ അലിയും അനിതാതമ്പിയും ഈ കാവ്യ ചരിത്രത്തിലേക്കു പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..

ഒരു വീണപൂവ്‌






N. Kumaran Asan (1873-1924)

Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings