Sophia de Mello Breyner Andresen ന്റെ Dia do mar no ar -(Portuguese )- Day of the Sea in the Air എന്ന കവിതയുടെ പരിഭാഷ
കടലിന്റെ പകല്‍വാര്‍പ്പ്
നിഴലുകളെക്കൊണ്ടും
കുതിരകളെക്കൊണ്ടും
പീലികള്‍ കൊണ്ടും
അന്തരീക്ഷത്തില്‍
കടലിന്റെ പകല്‍വാര്‍പ്പ്
പുഷ്പത്തിനും മൃഗത്തിനുമിടയില്‍
മെഡുസയേപ്പോലെ തെന്നിപ്പോകുന്ന
എന്റെ നിദ്രാടകച്ചുവടുകള്‍ .
എന്റെയറയുടെ സമഘനതയില്‍
കടലിന്റെ പകല്‍വാര്‍പ്പ്
കടലില്‍
കടലിന്റെ പകല്‍വാര്‍പ്പ്.
പകലേറ്റം.
തിരനുരമുകളില്‍
മേഘങ്ങള്‍ക്കുമുയരെ
വളഞ്ഞും പുളഞ്ഞും
അപ്രത്യക്ഷമാവുന്ന
കടല്‍കൊക്കുകളായി
എന്റെ ചേഷ്ടകള്‍
ഇങ്ക്ളീഷ് പരിഭാഷ ഇവിടെ
ബീച്ച് -Beech-Sophia de Mello Breyner Andresen
വീശിയ കാറ്റില്‍ പൈന്മരങ്ങള് ഞരങ്ങി
സൂര്യതാഡനമേറ്റ്
മണ്ണിനുമേല്‍ കല്ലുകള്‍ എരിഞ്ഞു
ഉപ്പില്‍പൊതിഞ്ഞ ,
മത്സ്യതേജസ്സുള്ള
വിചിത്രരൂപികളായ സമുദ്രദേവന്മാര്
ഭൂമിയുടെ വിളുമ്പില്‍
ഉലാത്താനിറങ്ങി .
വെളിച്ചത്തിനെതിരേ
കാട്ടുപറവകള്‍ പൊടുന്നനെ
കല്ലുകളെന്നപോലെ ചുഴറ്റിയെറിയപ്പെട്ടു .
ശകലിതമായി ഉയര്‍ന്ന
അവയുടെ ഉടലുകള്‍ ശുന്യതയെടുത്തു .
ശിരോപ്രഹരത്താല്‍
വെളിച്ചത്തെ ഇടിച്ചുടക്കാന്‍ നോക്കിയ
തിരകളുടെ നെറ്റിത്തടം
ജലച്ചുരുളുകളാല്‍ അലംകൃതമായി .
പാമരങ്ങളൂടെ
പൌരാണികമായ ഗൃഹാതുരത
പൈനുകളെ ആലോലമാട്ടി.
Tuesday, October 28, 2008
പരിഭാഷ- കടലിന്റെ പകല്‍വാര്‍പ്പ് ,ബീച്ച് -Sophia de Mello Breyner Andresen
Labels:
ജ്യോതീബായ് പരിയാടത്ത്,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
കടല്‍കൊക്കുകളായി
ReplyDeleteഎന്റെ ചേഷ്ടകള്‍
നന്നായിട്ടുണ്ട്.വിസ്ലാവ സിംബൊസ്കയുടേ കവിതകള്‍ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കൂ.ഇവിടെയുണ്ട്.http://www.pan.net/trzeciak/, http://www.poetseers.org/nobel_prize_for_literature/wislawa_szymborska/library
കുറേ നാള് കാണാറില്ലായിരുന്നല്ലോ. തിരിച്ചു വന്നത് അറിഞ്ഞുമില്ലാട്ടോ.
ReplyDeleteപരിഭാഷയ്ക്കു നന്ദി ചേച്ചീ.
:)
ഞാന്‍ ഇവിടെ എത്തി :) ഇനി കവിതയുടെ പൂക്കാലം കേള്‍ക്കട്ടെ.
ReplyDeleteതിരിച്ചു വന്നതില്‍ സന്തോഷം
ReplyDeleteഎല്ലാ വിധ ആശംസകളും
പരിഭാഷ ഇഷ്ടായി, കവിതയും. പരിഭാഷയ്ക്കെടുക്കുമ്പോള് ഉള്‍ക്കനമുള്ള കവിതകള്‍ കൂടി പരിഗണിക്കുമെന്നു വിശ്വസിക്കുന്നു. :)
ReplyDeleteനന്ദി. Mahi ശ്രീ raadha പ്രയാസി കിനാവ് ..
ReplyDelete