Wednesday, October 22, 2008
ഒരു ഉത്തരാധുനിക അലക്ക്
ഉരുണ്ടുകൂടുന്നുണ്ട്
കനം വെയ്ക്കുന്നുണ്ട്
പൊറുതിതരാതെ
ഒന്നാകെ പൊരിച്ചും കരിച്ചും
(പരിചയക്കുറവിന്റെ മണം !)
വളരുന്നത് അറിയുന്നുണ്ട്.
തിരിഞ്ഞും മറിഞ്ഞും
കമഴ്‌ന്നും മലര്‍ന്നും
ദിവാസ്വപ്നം കണ്ടും ധ്യാനിച്ചും
നീര്‍ക്കോഴിയായി
നിദ്രയില്‍ മുങ്ങാങ്കുഴിയിട്ടും നോക്കി,
കണവനുംകണിയാനും
താന്ത്രികനും മാന്ത്രികനും
മനോവൈദ്യനും കൈയ്യൊഴിഞ്ഞൊടുവില്‍
ഒരു മൊഴിയില്‍
ഒരു വാക്കിന്റെ തലകൊയ്യും കവിക്കൂട്ട്
അക്കം പക്കംനോക്കി
അടക്കം പറഞ്ഞു
'ലവന്റെ വരവ്, വഴിയൊരുക്കുക'
ക്ളിഷെച്ചിരിക്ക് പൂണൂല്‍
കിളിക്കൊഞ്ചലിനു സുന്നത്ത്
അതിശയപ്പിറവിയുടെ അണിയറചര്‍ച്ചയില്‍
സംവിധായന്‍ കവി .
മയില്‍ച്ചിറക്,കൊറ്റിക്കാല്‍
ഞാറച്ചുണ്ട്,കാക്കക്കരച്ചില്‍
കാരണഭൂതന്‍
ഭാവനയില്‍ കഥയിലെ അരയന്നം
എന്നിട്ടും ശമനമില്ലാതെ വമനേച്ഛ ..
തിരുപ്പിറവിയോ? തഥൈവ!
വച്ചുമാറിയാലോ തമ്മില്‍?
കാമുകന്റെ റോളില്‍ കവി ഉദാരന്‍.
അങ്ങനെയാണ്
അയാള്‍ അലക്കു തുടങ്ങുന്നതും
തലമുറിയന്‍വാക്കുകളില്‍
അവളിലെ കവിതകള്‍
ഒന്നൊന്നായി വെളിച്ചപ്പെടുന്നതും
Subscribe to:
Post Comments (Atom)
ചേച്ചീ, ഇവിടെയൊക്കെയുണ്ടായിരുന്നോ? ഞാനും ബൂലോകത്തിന്‍റെ ഒരു കോണില്‍ ഉണ്ട്.
ReplyDeleteഒരുപാട് നാളായി കണ്ടിട്ട്... ‘അലക്ക്’ നന്നായിരിക്കുന്നു. സുഖമെന്നു വീശ്വസിക്കുന്നു. അസുഖമൊക്കെ മാറിയെന്നും. അന്ന് സുഖമില്ലെന്നറിഞ്ഞ് ആഅകെ വിഷമം തോന്നിയിരുന്നു.
സ്നേഹപൂര്‍വം
അനി
അലക്ക്’ നന്നായിരിക്കുന്നു
ReplyDeleteതിരുപ്പിറവി!!! ആണോ? ഉത്തരാധുനികത ഇല്ലാതെ അലക്കാമായിരുന്നില്ലെ? :)
ReplyDeleteഉത്തരാധുനികതയിലെ അലക്കിനും നല്ല തുടക്കം..വെളിച്ചപ്പെടാനല്ലേ?
ReplyDeleteഇത് കല്ലു പൊളിക്കുന്ന അലക്ക്
ReplyDeleteവെച്ചലക്കീല്ലോ
ReplyDeleteതല്ലിപ്പൊളി (അലക്കിപ്പൊളിച്ചൂന്ന് പറഞ്ഞതാന്നേ:))
ReplyDelete-സുല്‍
നന്ദി ഈ വഴിയെ വന്നവര്‍ക്ക്...
ReplyDelete