Sunday, October 5, 2008

ജാതിക്കുമ്മി(ഒരു ഭാഗം)-പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍-ആലാപനം


പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍ (1888-1938)


എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട അയ്യന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും തൂലിക പടവാളാക്കിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു പണ്ഡിറ്റ്‌ കറുപ്പന്‍. പ്റൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത്‌ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നല്‍കി . 1924ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ്‌ കൌണ്‍സിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്‌, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം,രാജരാജപര്‍വം, വിലാപഗീതം ,ബാലാകലേശം നാടകം,എഡ്വേര്‍ഡ്‌വിജയം നാടകം ,മൂന്നു ഭാഗങ്ങളിലായുള്ള കൈരളീകൌതുകം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളേ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.

Born on May 24, 1885 at Cheranallur in Ernakulam District. Father: Sri. Ayyan. Mother: Smt.Kochupennu. Pandit K.P.Karuppan was a distinguished poet and social reformer who fought against the untouchability, racial discrimination and for the uplift of oppressed class of the society. After primary education, he underwent higher studies at the Kodungallur Kovilakom (royal mansion). The Prince of Cochin gave encouragement to him and with his aid Karuppan could study Sanskrit. He started writing poems at his age of 14 years. He was a teacher in Ernakulam Maharajas College. He was elected to the Cochin Legislative Council in the year 1924. Kerala Varma Valiya Koi Thampuran conferred him the title Vidwan (scholar) and the Prince of Cochin awarded him the title Kavithilakan (great poet). Lankamardanam, Nyshadham (dramas), Bhymeeparinayam, Urvasi (translations), Sakunthalam Vanchippattu, Kavyapedakam (poems), Kairalee Kouthukam, Jalodyanam, Chithralankaram, Rajarajaparvam, Vilapageetham are his works. Jathikummi, a poem written by him describes the suffering and agony of the oppressed people who faced racial discrimination at his times. He passed on March 23, 1938.

3 comments:

  1. നന്നായി പാടിയിരിക്കുന്നു, ഈ കുമ്മിക്കളിപ്പാട്ട്.
    പണ്ഡിറ്റ് കറുപ്പനെയും ജാതിക്കുമ്മിയേയും പറ്റി വായിച്ചറിവുണ്ട്.പാടി കേട്ടതില്‍ സന്തോഷം!
    (നടവരമ്പ് പരിയാടത്തെയാണോ, ജ്യോതിബായ്?)

    ReplyDelete
  2. പഴയ കാലത്തെ മുന്നില്‍ നിര്‍ത്തി പാടിച്ചു തന്നതിന്
    നന്ദിയുണ്ട്.. :)

    ReplyDelete
  3. ഇത്ര മനോഹരമായി കവിത അലപിക്കുന്നോ!
    ഈ ആലാപനങ്ങള്‍ ആകാശവാണിയുടെ കാവ്യാഞ്ജലിയില്‍ പ്രക്ഷേപനം ചെയ്യേണ്ടതാണു.ഞാനിപ്പോള്‍ ത്രൃശൂരിലാണു.അവിടെ കൊടുക്കാം.
    എന്റെ ഗ്രീന്‍ റേഡിയോക്കു വേണ്ടിയും ആ‍ാലാപനങള്‍ അയച്ചു തരുമെല്ലോ.

    ReplyDelete