പിരിയുംനേരം
പതിവുചുംബനം ഉണ്ടായില്ല
ഒന്നുകൈവീശിയില്ല
പകരമൊരു ചോദ്യം
നമുക്കൊരു കുഞ്ഞു വേണ്ടേ?
നമ്മുടെ മാത്രം കുഞ്ഞ് ..
പോറ്റിക്കൊള്ളാം പെറ്റോളു
ഞാന്‍ ഏറ്റു
അമ്മ നീ ഞാന്‍ അച്ഛന്‍
തിരിച്ചുമാവാം
നമ്മുടെ കുഞ്ഞുങ്ങള്‍!
*പുഞ്ചിരിക്കതിര്‍ ചുണ്ടുകള്‍
സ്വപ്നം മയങ്ങും കണ്ണുകള്‍
കനകച്ചിലങ്കയണിഞ്ഞ*
കുഞ്ഞിക്കാലടിച്ചെത്തങ്ങള്‍
നിറയ്ക്കാം വീടകമെല്ലാം നമുക്ക്
എന്റെ വീട്? അതോ നിന്റെയൊ?
**കാവ്യനര്‍ത്തകി
(സാകേതം മാസിക)
പഴയതാണ് രണ്ടുവര്‍ഷം മുന്‍പ് സാകേതത്തില്‍ വന്നത്.
ReplyDeleteLiked Madam
ReplyDelete:-)
നീ പെറ്റോളൂ ഞാന്‍ പോറ്റിക്കോളാം..
ReplyDeleteകൊള്ളാല്ലോ
നീ പെറ്റോളൂ നീ തന്നെ പോറ്റീക്കോളൂ എന്നല്ലെ.
ReplyDeleteഎനിക്കിഷ്ടപ്പെട്ടു.ബെസ്റ്റ് വിഷസ്
ReplyDeleteനമ്മുടെ വീട്. :)
ReplyDeleteമാന്ത്രികത തോന്നുന്നു വരികള്‍ക്ക്...
ishtamaayi
ReplyDeleteകുഞ്ഞ്..ഒരു സ്വപ്നം, ഒരു നന്മ
ReplyDeleteമനസ്സിനെ തൊടുന്ന വരികൾ
നന്നായിരിക്കുന്നു.. പദവികള്‍ക്കെല്ലാം അര്‍ഥങ്ങള്‍ നഷ്ടമാവുകയാണല്ലോ.. നീ അച്ഛന്‍ ഞാന്‍ അമ്മ, നീ അമ്മ ഞാന്‍ അച്ഛന്‍... :)
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനന്ദി.
ReplyDeleteതീവ്രമായ വരികള്‍
ReplyDelete