(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )
അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരകളിലെ രക്തപ്പാച്ചിലിനേക്കാളൂം
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .
നദികളെപ്പോലെ
എന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .
ഇളയപുലരികളില്‍
കുളിച്ചിട്ടുണ്ട് ഞാന്‍ ,യൂഫ്രട്ടീസില്‍
അരികത്തെ എന്റെ കുടിലില്‍
എന്നെ താരാട്ടിയുറക്കിയിട്ടുണ്ട് ,കോംഗോ
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
മിസ്സിസ്സിപ്പി പാടുന്നത് കേട്ടിട്ടുണ്ട് ,
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സില്‍ പോയകാലത്ത് .
അസ്തമയവേളയില്‍
അതിന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതും കണ്ടിട്ടുണ്ട് ഞാന്‍.
എനിക്കറിയാം നദികളെ
പ്രാചീനമായ ,
ഇരുണ്ട നദികളെ .
അവയെപ്പോലെ തന്നെ
ആഴത്തില്‍ വളര്‍ന്നിരിക്കുന്നു
ഞാനും.
Friday, December 12, 2008
Subscribe to:
Post Comments (Atom)
അവയെപ്പോലെ തന്നെ....
ReplyDeleteആഴത്തില്‍ വളര്‍ന്നിരിക്കുന്നു......
എന്താ ടീച്ചറെ ഇങ്ങനെ? വെറുതെ കുറെ vakkukaL?
ReplyDeleteബൂലോക കവിതയില്‍ വന്നതല്ലെ ? ജ്യോതി ചേച്ചി മാറ്റം വരുത്തിയിരുന്നൊ ? ഈപ്പൊ ഒന്നു കൂടി നന്നായ പോലെ തോന്നുന്നു
ReplyDeleteനന്ദി മഹി, ബാജി ഓടംവേലി അജ്ഞാതസുഹൃത്തിനും . പ്രശംസകള്‍ കേല്‍ക്കുമ്പോള്‍ തോന്നി ലോകോത്തരവിവര്‍ത്തനങ്ങളാണല്ലോ , ഓ.. ഈ എന്നെക്കൊണ്ടു തോറ്റൂ എന്നൊക്കെ.... എന്തായാലും നന്ദിയുണ്ട് വിമര്‍ശനത്തിന്. ഒന്നു കൂടേ ശ്രദ്ധിക്കുകയോ ഈ പരിപാടിതന്നെ വേണോ എന്നലോചിക്കുകയോ ഒക്കെയാവാമല്ലോ ഇനി .എണ്റ്റെ അറിവിണ്റ്റെ ചെറിയ പരിധിക്കുള്ളില്‍ നിന്നു നടത്തുന്ന ശ്രമങ്ങളാണിതെല്ലാം ഈ കാര്യത്തില്‍ ശരിക്കും ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി. ഒരു ചെറിയ അപേക്ഷ . എന്താണ് പ്രശ്നം എന്നു വിശദീകരിക്കാമോ? കുറഞ്ഞപക്ഷം എന്തുകൊണ്ട് അങ്ങനെ തോന്നി എന്നെങ്കിലും :)
ReplyDeleteകൊള്ളാം നന്നായിരിക്കുന്നൂ ടീച്ചര്‍.അഭിനന്ദനങള്‍
ReplyDelete:). athu nannayi .
ReplyDeleteനദികളെ അറിഞ്ഞു , കവിതയിലൂടെ.നന്നായി.
ReplyDelete