Tuesday, December 23, 2008

കെ വി സൈമണ്‍-മനുഷ്യസൃഷ്ടി- വേദവിഹാരം -(ഒരു ഭാഗം) ആലാപനം




കെ വി സൈമണ്‍ (1883 -1943 )

1883 ല്‍ ജനനം. പിതാവ്‌ വര്‍ഗീസ്‌. മാതാവ്‌ താണ്ടമ്മ . വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കാവ്യരചനയില്‍ അനിതരസാധാരണമായ കഴിവു പ്രകടിപ്പിച്ചിരുന്നു. സഹോദരനായ കെ.വി ചെറിയാന്‍ തന്നെയായിരുന്നു ഗുരുവും. പതിമൂന്നാം വയസ്സില്‍ അദ്ധ്യാപകനായി. ഭാര്യ അയ്യൂര്‍പണ്ടാലപ്പീടികയില്‍ റാഹേലമ്മ(അയ്യൂരമ്മ) . മലയാളം കൂടാതെ സംസ്കൃതം ഇങ്ക്ളീഷ്‌, തമിഴ്‌, തെലുങ്ക്‌ എന്നിവയില്‍ പരിജ്ഞാനവും സംഗീതകലയില്‍ അറിവുമുണ്ടായിരുന്നു. ക്രിസ്തുമതപ്രചാരകനായിരുന്നു.
കൃതികള്‍: വേദവിഹാരം ,നല്ല ശമര്യര്‍, സംഗീതരത്നാവലി.

Born in 1883 in Kerala to Mr. Varghese and Mrs. Thandama .Simon grew up as a child with an exceptional skills in poetry. Taught by his elder brother K V Cherian, Simon started writing poems by the age of eight .He became a teacher at the age of 13 in Marthoma School, Eduramala.
He was a scholar in Malayalam, Sanskrit, and Tamil. He also mastered English, Hindustani, Telugu, . In 1900, he married Ayroor Pandalapedika Rahelamma (later popularly called as Ayroor Amma). K.V. Simon was one of the prominent leaders of Brethren movement in India and a founding leader of Brethren movement in Kerala.
Books: Vedaviharam, Nalla Samaryar_, Sangeetharathnavali.

റെഫ്: http://www.sakshitimes.com/index.php?Itemid=43&id=304&option=com_content&task=view

Sunday, December 21, 2008

സച്ചിദാനന്ദന്റെ 'അക്ക മൊഴിയുന്നു'


ഹേ ശിവ!
ഹേ മല്ലികാര്‍ജ്ജുന!
തുറക്ക നിന്‍ വാതില്‍
വരികയായ്‌ നഗ്നയാം വാക്ക്‌ ഞാന്‍..... (കവിത കേള്‍ക്കുക)


ഇനി നമ്മള്‍മാത്രം....
അനന്തതയും അതിന്‍ ലഹരിയില്‍
നീലയായ്‌ പാടുമെന്‍ ജീവനും.....

(ഗ്രീന്‍ റേഡിയോപോഡ്കാസ്റ്റ്‌)

Saturday, December 20, 2008

കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള-ശ്രീയേശുചരിതം (ഒരു ഭാഗം) ആലാപനം

കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള(1859-1936)



ശ്രീയേശുവിജയം എന്നെ ഒറ്റക്കാവ്യംകൊണ്ട്‌ വളരെയേറെ പ്രശസ്തനായ കട്ടക്കയം ചെറിയാന്‍ മാപ്പിള കോട്ടയം ജില്ലയിലെ പാലാ യില്‍ ജനിച്ചു.ബൈബിള്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയാണ്‌ ശ്രീയേശുവിജയത്തിന്റെ രചന അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്‌. 'വിജ്ഞാനരത്നാകരം' എന്ന മാസിക നടത്തിയിരുന്നു.
മാര്‍പ്പാപ്പയില്‍നിന്നു 'മിഷനറി അപ്പോലിസ്തിക്‌' എന്ന ബഹുമതി, കേരളാ കത്തോലിക്ക കോണ്‍ഗ്രസ്സില്‍ നിന്നു കീര്‍ത്തിമുദ്ര എന്നിവ ലഭിച്ചു.
പ്രധാനകൃതികള്‍- ശ്രീയേശുവിജയം, എസ്തേര്‍ചരിതം, വില്ലാള്‍വട്ടം, സാറാവിവാഹം ,ഒലിവേര്‍വിജയം, മാര്‍ത്തോമാചരിതം.

മേല്‍-വിലാസങ്ങള്‍

അവസാനത്തെ അന്തേവാസിയേയും പുറത്താക്കി .

എല്ലാം കഴിഞ്ഞായിരുന്നു കണ്ടത്‌
ഉറക്കറവാതില്‍ മൂലയ്ക്ക്‌ .
ചുമരോടുചേര്‍ന്ന്‌ .
വിരലില്‍ ചുറ്റിയൊട്ടിയിട്ടും
നോവിയ്ക്കാതെ ഇഴവിടുര്‍ത്തി
മുറ്റത്തെ മുല്ലപ്പടര്‍പ്പിലേയ്ക്ക്‌ .

എല്ലാം തയ്യാര്‍ .

അലക്കിവിരിച്ചവ
തേച്ചുമടക്കിയവ
ഊണ്‍മേശ ചൂടാറാതെ
വിരികള്‍ ചുളിയാതെ
അഴുക്കുകൂടയൊഴിഞ്ഞും
പൂപ്പാത്രം നിറഞ്ഞും
അതതിടങ്ങളില്‍.

തറയുടെ മിനുപ്പില്‍ മുഖം നോക്കുന്ന
മേല്‍മച്ചിലെ
കറക്കം നിര്‍ത്തിയ കാത്തിരിപ്പിന്‌
മുഖംമുഷിപ്പ്‌.

''ഒന്നേ ഒന്നിനി ബാക്കി, ഒന്നു ക്ഷമിക്കെ'ന്നു
കണ്ണുചിമ്മി.

ഒട്ടും ഇടപെടാതെ
അകം നേര്‍വരയില്‍ മടക്കി
പുറംവെളുപ്പിലേക്ക്‌

എഴുതുകയാണ്‌.


Friday, December 12, 2008

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരകളിലെ രക്തപ്പാച്ചിലിനേക്കാളൂം
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
എന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,യൂഫ്രട്ടീസില്‍
അരികത്തെ എന്റെ കുടിലില്‍
എന്നെ താരാട്ടിയുറക്കിയിട്ടുണ്ട്‌ ,കോംഗോ
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ ,
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സില്‍ പോയകാലത്ത്‌ .
അസ്തമയവേളയില്‍
അതിന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതും കണ്ടിട്ടുണ്ട്‌ ഞാന്‍.

എനിക്കറിയാം നദികളെ
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ തന്നെ
ആഴത്തില്‍ വളര്‍ന്നിരിക്കുന്നു
ഞാനും.

കടത്തനാട്ട്‌ മാധവിയമ്മ- ഗ്രാമശ്രീകള്‍- ആലാപനം

കടത്തനാട്ട്‌ മാധവിയമ്മ(1909-1999)



മലയാളകവിതയിലെ മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആദ്യത്തെ ശക്തമായ സ്ത്രീസാന്നിധ്യം . പ്രത്യയശാസ്‌ത്രജാടകള്‍ ഒന്നുമില്ലാതെ ചുറ്റിലും കാണുന്ന എന്തിലും കവിത കണ്ടെത്തുന്ന ഒരു കാല്‌പനികമനസ്സിനെ രചനകളില്‍ ദര്‍ശിക്കാം. പുരാണങ്ങളും പ്രകൃതിയും ഓണവും കണിക്കൊന്നയുമെല്ലാം നിറയുന്ന കവിതകള്‍. സാഹിത്യപരിഷദ്സമ്മേളനത്തില്‍ ദ്ധ്യക്ഷസ്ഥാനംവഹിച്ചിട്ടുണ്ട്‌. പ്രധാന കൃതികള്‍ കാവ്യോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന എന്നീ കവിതാസമാഹാരങ്ങള്‍, ജീവിതന്തുക്കള്‍( ചെറുകഥാസമാഹാരം) വീരകേസരി, മാധവിക്കുട്ടി(നോവല്‍) തച്ചോളി ഒതേനന്‍, പയ്യംപള്ളിചന്തു (ഐതീഹ്യപുനരാഖ്യാനങ്ങള്‍).

കടപ്പാട്‌: http://www.mathrubhumi.com/php/newsDetails.php?news_id=1245963&n_type=NE&category_id=11&Farc=&previous=

Friday, December 5, 2008

അകത്താര്‌?.. പുറത്താര്‌?

ഇഷ്ടമാണെനിക്ക്‌
സന്ദേശങ്ങളെ .
മേഘം, മയില്‍, അരയന്നം ;
കാവ്യങ്ങള്‍ , കാളിദാസനും .
ഉടലാര്‍ന്ന സന്ദേശമായി
നീ മുന്നിലെത്തുമ്പോള്‍
എന്നിട്ടും ഞാനെന്തു *ജാഗരൂക!

നന്ദി, പ്രിയ എ.എസ്‌ ന്‌ ,കഥയുടെ പീലിക്കെട്ടുഴിഞ്ഞ്‌ ഉണര്‍ത്തിയ വാക്കിനായി.