അറിയാതെ ആത്മാവിലുണരുമേകാന്തത-
ക്കറിയുന്നതില്ല ഞാന്‍ വിടചൊല്‍വതെങ്ങിനെ!
പിരിയാത്ത നിഴലുകള്‍ പ്രണയാര്‍ദ്രമോര്‍മ്മകള്‍
ഒടുവില്‍ കരിഞ്ഞു പോം വിഫലപ്രതീക്ഷകള്‍ .
കാട്ടിലൂടെ കാറ്റുപാടുന്നുവോ കാത്തു -
കാതോര്‍ത്തിരിയ്ക്കുമെന്‍ കാതര ഗീതിക
കഥകളറിയും കാടുമിന്നു ചൊല്ലുന്നുവോ
അറിയുകീ കാത്തിരിപ്പര്‍ത്ഥശൂന്യം
കളിയായി കണ്‍ചിമ്മി നോക്കുന്ന താരകള്‍
പറയുന്നുവോ, 'രാധേ വരികില്ലവന്‍'
അകലെയെങ്ങോ ഗഗന വീഥിയില്‍ പുളയുമാ-
ച്ചിരി, (മിന്നലതുതന്നെ ചൊല്‍കയാണോ !)
പ്രിയനെ അറിയും രാധയെന്നൊരാ സങ്കല്‍പ്പം
പഴയൊരു നുണക്കഥ പ്രിയതരമതെങ്കിലും
അകലെ അടവിക്കുള്ളിലിളമുള മൂളവെ
മനമിന്നൊരശ്വമായ് ചുരമാന്തിയുണരുന്നു .
അതിനെയടക്കുവാന്‍, അതിനെത്തളയ്ക്കുവാന്‍
അറിവെന്നും പറയുന്നു, ഹൃദയം വിലക്കുന്നു.
അവനിയിലിവള്‍ക്കു തണലേകുന്ന തരുവവന്‍
അവനില്ലയെങ്കിലീ രാധയില്ല.
അകമാകെ നീറ്റുമീയേകാന്തതക്കു ഞാന്‍
അറിയുന്നതില്ലിന്നു വിട ചൊല്‍വതെങ്ങനെ!
ക്കറിയുന്നതില്ല ഞാന്‍ വിടചൊല്‍വതെങ്ങിനെ!
പിരിയാത്ത നിഴലുകള്‍ പ്രണയാര്‍ദ്രമോര്‍മ്മകള്‍
ഒടുവില്‍ കരിഞ്ഞു പോം വിഫലപ്രതീക്ഷകള്‍ .
കാട്ടിലൂടെ കാറ്റുപാടുന്നുവോ കാത്തു -
കാതോര്‍ത്തിരിയ്ക്കുമെന്‍ കാതര ഗീതിക
കഥകളറിയും കാടുമിന്നു ചൊല്ലുന്നുവോ
അറിയുകീ കാത്തിരിപ്പര്‍ത്ഥശൂന്യം
കളിയായി കണ്‍ചിമ്മി നോക്കുന്ന താരകള്‍
പറയുന്നുവോ, 'രാധേ വരികില്ലവന്‍'
അകലെയെങ്ങോ ഗഗന വീഥിയില്‍ പുളയുമാ-
ച്ചിരി, (മിന്നലതുതന്നെ ചൊല്‍കയാണോ !)
പ്രിയനെ അറിയും രാധയെന്നൊരാ സങ്കല്‍പ്പം
പഴയൊരു നുണക്കഥ പ്രിയതരമതെങ്കിലും
അകലെ അടവിക്കുള്ളിലിളമുള മൂളവെ
മനമിന്നൊരശ്വമായ് ചുരമാന്തിയുണരുന്നു .
അതിനെയടക്കുവാന്‍, അതിനെത്തളയ്ക്കുവാന്‍
അറിവെന്നും പറയുന്നു, ഹൃദയം വിലക്കുന്നു.
അവനിയിലിവള്‍ക്കു തണലേകുന്ന തരുവവന്‍
അവനില്ലയെങ്കിലീ രാധയില്ല.
അകമാകെ നീറ്റുമീയേകാന്തതക്കു ഞാന്‍
അറിയുന്നതില്ലിന്നു വിട ചൊല്‍വതെങ്ങനെ!
ഞങ്ങടെ ജ്യൊതിസ്സാണെന്ന് ധരിച്ചു.വന്നപ്പോഴല്ലെ...ഇപ്പോള്‍ പാതിരാത്രിയായി.വായിക്കാന്‍ കണ്ണ് മുഴുവന്‍ തുറക്കുന്നില്ല.വരാം.നല്ല രാത്രി നേരുന്നു.മണിലാല്‍
ReplyDeleteമൊത്തത്തില്‍ നന്നായി
ReplyDeleteപൂ
ReplyDelete