(P.S. മനോജ് കുമാര്‍ എഴുതിയ life is beautiful എന്ന കവിതയുടെ വിവര്‍ത്തനം )
തെരുവോരത്തകരച്ചെണ്ടയില്‍
അലമുറ.
ബധിരന്റെ കേള്‍വി.
നോവിന്റെ വെയില്‍മിഴികള്‍
നോക്കാതെ നിന്നും
നില്‍ക്കാതെ കണ്ടും
വഴിപോക്കര്‍ചുറ്റിനും
ഇരുകോലുകള്‍
ഉള്ളിലിടിമുഴക്കം
ഉരുകുന്നുഗിരിതന്‍ വിഷാദം
അലറുന്നു കടലിന്റെ മൗനം
ഇതു തുടര്‍വാഴ്‌വിന്‍നിലക്കാത്ത ചെത്തം
ആകെച്ചുളുങ്ങിചിലമ്പുമീ ചെണ്ടയില്‍
ജീവിത സ്പ്ന്ദമായ്
നീ സ്വയം നിറയവേ
കനവിനു വിലങ്ങുമായ്‌കാറ്റൊന്നുവരുമൊ?
കനിവിന്‍ തലോടലായ്‌മഴയുതിരുമോ..
വെയില്‍മായുമോ?
നിലാത്തിരിവെട്ടയണയുമൊ?
മണ്ണിന്റെയുടല്‍ പിളര്‍-
ന്നെല്ലാമൊടൂങ്ങുമൊ?
ഒന്നായ്ച്ചിതറുമോ താരജാലം !
ആളും കാലാപക്കൊടുംതീ
നിലവിളിച്ചെത്തങ്ങള്‍ ,
തേങ്ങലുകളട്ടഹാസങ്ങള്‍
അലര്‍ച്ചകളമര്‍ച്ചകള്‍
ഒന്നാകെയൊരുനാള്‍
കീഴ്മേലില്‍ മറിയുമോ
ജീവിതം സുന്ദരമെന്നോ?
ചുവടൂവെയ്പിടറിടാം
വീഥിയില്‍ വീണിടാം
യാത്രയ്ക്കു കൂട്ടിവയുമെന്നോ?
ജീവിതം സുന്ദരമെന്നോ?
നാവിന്നു പഴനീരിനിപ്പുമതിയെന്നോ?
വനികയില്‍ പൂക്കാലം മാത്രമെന്നോ?
വാഴ്‌വതിമോഹനമെന്നോ?
ദു:ഖങ്ങള്‍വാടും ഹൃദയത്തില്‍മാത്രമെന്നോ !
പഥിക മുളപൊട്ടുമീ
കന്യാവിചിന്തനം
തുടരുന്നു പിന്നിലായ്
ചെണ്ടതന്‍ നിസ്വനം
തെരുവോരത്തകരച്ചെണ്ടയില്‍
അലമുറ.
ബധിരന്റെ കേള്‍വി.
നോവിന്റെ വെയില്‍മിഴികള്‍
നോക്കാതെ നിന്നും
നില്‍ക്കാതെ കണ്ടും
വഴിപോക്കര്‍ചുറ്റിനും
ഇരുകോലുകള്‍
ഉള്ളിലിടിമുഴക്കം
ഉരുകുന്നുഗിരിതന്‍ വിഷാദം
അലറുന്നു കടലിന്റെ മൗനം
ഇതു തുടര്‍വാഴ്‌വിന്‍നിലക്കാത്ത ചെത്തം
ആകെച്ചുളുങ്ങിചിലമ്പുമീ ചെണ്ടയില്‍
ജീവിത സ്പ്ന്ദമായ്
നീ സ്വയം നിറയവേ
കനവിനു വിലങ്ങുമായ്‌കാറ്റൊന്നുവരുമൊ?
കനിവിന്‍ തലോടലായ്‌മഴയുതിരുമോ..
വെയില്‍മായുമോ?
നിലാത്തിരിവെട്ടയണയുമൊ?
മണ്ണിന്റെയുടല്‍ പിളര്‍-
ന്നെല്ലാമൊടൂങ്ങുമൊ?
ഒന്നായ്ച്ചിതറുമോ താരജാലം !
ആളും കാലാപക്കൊടുംതീ
നിലവിളിച്ചെത്തങ്ങള്‍ ,
തേങ്ങലുകളട്ടഹാസങ്ങള്‍
അലര്‍ച്ചകളമര്‍ച്ചകള്‍
ഒന്നാകെയൊരുനാള്‍
കീഴ്മേലില്‍ മറിയുമോ
ജീവിതം സുന്ദരമെന്നോ?
ചുവടൂവെയ്പിടറിടാം
വീഥിയില്‍ വീണിടാം
യാത്രയ്ക്കു കൂട്ടിവയുമെന്നോ?
ജീവിതം സുന്ദരമെന്നോ?
നാവിന്നു പഴനീരിനിപ്പുമതിയെന്നോ?
വനികയില്‍ പൂക്കാലം മാത്രമെന്നോ?
വാഴ്‌വതിമോഹനമെന്നോ?
ദു:ഖങ്ങള്‍വാടും ഹൃദയത്തില്‍മാത്രമെന്നോ !
പഥിക മുളപൊട്ടുമീ
കന്യാവിചിന്തനം
തുടരുന്നു പിന്നിലായ്
ചെണ്ടതന്‍ നിസ്വനം
No comments:
Post a Comment