Wednesday, January 21, 2009

സ്വപ്നഭൌതികം

കയറ്റം ഗോവണിയ്ക്കൊപ്പമായിരുന്നു.

കാലിനടിയില്‍ ചവിട്ടുപടിയുടെ കിരുകിരുപ്പ്‌
'എണ്ണിയോ? എത്രാമത്തേതാണു ഞാന്‍?"

കീഴോട്ടും മേലോട്ടും
വെളിപാടിന്റെ നോട്ടപ്പകപ്പില്‍
പൊടുന്നനെ നിലതെറ്റി.

ചലിക്കും യന്ത്രത്തിന്റെ ഛായ പകര്‍ന്നു,

പഴയ തറവാട്ടുമുറ്റത്തേക്ക്‌
തെക്കുവടക്കായി
ആടിയുലഞ്ഞുവീണു,
പൊളിരുകൊണ്ട്‌ പടിയുറപ്പിച്ച
*ആരുപാകി
*പച്ചമുളയേണി.

മുകളിലേയ്ക്ക്‌
പട്ടുപുതപ്പിച്ച
ഞാനും..

* പൊളിര്‌ -പച്ചമുള ചീവിയെടുക്കുന്ന ചരട്‌
*ആര്‌- തൊലിയില്‍ തറയുമ്പോള്‍ വേദനിപ്പിക്കുന്ന, ചീന്തുമുളയുടെ എഴുന്നുനില്‍ക്കുന്ന നാരുകള്‍

14 comments:

  1. ചില നേരങ്ങളില്‍ ചില ചിന്തകള്‍ നാമറിയാതെ തന്നെ നമ്മെ എവിടേക്കൊക്കെയാണ് കൊണ്ടു പോകുന്നത്...

    ReplyDelete
  2. ജീവിതത്തിന്റെ അര്‍ത്‌ഥമില്ലായ്മയേ ഓര്‍മ്മിപ്പിയ്ക്കുന്ന കവിത......

    ReplyDelete
  3. സ്വപ്നഭൌതീകം..
    കവിതയുടെ പേരുപൊലെത്തന്നെ
    ഗഹനമായ കവിത..........
    ലളിതമായ വാക്കുകള്‍കൊണ്ട്
    ഗൌരമുള്ള വിഷയങ്ങള്‍ ഇങ്ങനയും
    എഴുതാം അല്ലെ..

    Best Wishes
    gigi

    ReplyDelete
  4. “മുകളില്‍
    പട്ടുപുതച്ച്‌
    ഞാനും..“


    ഒന്നൂടെ വാ‍യിയ്ക്കട്ടെ.. :)

    ReplyDelete
  5. ഉറപ്പായും യാഥാര്‍ത്ഥ്യമാകുന്ന പേടിസ്വപ്നം

    ReplyDelete
  6. അയ്യോ!പേടിപ്പിക്കല്ലേ ടീച്ചറേ:)
    നന്നായി...

    ReplyDelete
  7. ചില വരികള്‍ക്ക് ഒരു കഥയുടെ നിഴലുണ്ട്...

    മനോഹരം

    ReplyDelete
  8. എത്രാമത്തേതാണു നീ....നല്ല വരികള്‍

    ReplyDelete
  9. ഇഷ്ടപ്പെട്ടു

    ReplyDelete
  10. എത്ര ഉയരത്തില്‍ പോയിട്ടും അവസാനം തറവാട്ട് മുറ്റത്ത് തന്നെ എത്തി അല്ലെ.കവിത ഇഷ്ടായി.

    ReplyDelete
  11. ETHRA BHAAAVAATHMAKAM !

    ReplyDelete
  12. നല്ല രചന,നന്നായിട്ടുണ്ട്

    ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

    സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

    ReplyDelete
  13. ചവിട്ടിയ പടികളില്‍
    ഇറക്കത്തെ കുറിക്കാതെ
    പെട്ടൊന്നൊരു
    നിലം പൊത്തല്‍...

    ReplyDelete