ജി പറയുന്നു...
1962 സെപ്റ്റംബറിലാണ് ഈ കവിത രചിച്ചത്. ഉപനിഷത്തിലെ പുരാണമിഥുനം ആണ് മാറ്ററും സ്പിരിറ്റും.
പ്രകൃതിയും പുരുഷനുമാണ് ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും പൌരാണികസങ്കല്‍പത്തിന്റേയും 'ഫ്യൂഷന്‍" ആയ ഈ കവിത പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്. '
(കവിത കേള്‍ക്കുക-ശിവതാണ്ഡവം)
'പരസ്പര തപസ്സമ്പദ്
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:
വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ
(വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ
(കാളിദാസണ്റ്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്.
'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട് പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം
ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട് ഗോവിന്ദക്കുറുപ്പ് കൊടൂത്തിരിക്കുന്നത് ഇങ്ങനെയാണ്.
വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ
സമാനമായ അര്‍ത്ഥംതന്നെയാണ് ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും. തപസ്സമ്പത്തിന്റെയും അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ് പുരാണമിഥുനങ്ങളായ ജഗല്‍പ്പിതാക്കളൂടെ പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്)
Subscribe to:
Post Comments (Atom)
അര്‍ത്ഥം പുടി കിട്ടണില്ല... :(
ReplyDeleteഒരു രക്ഷയുമില്ലാ, ഒത്തിരി ശ്രമിച്ചും മലയാളത്തിൽ ഒന്നു പരിഭാഷ പെടുത്താമായിരുന്നു
ReplyDeleteവാഗാര്‍ത്ഥാവിവസമ്പൃക്തൌ
ReplyDeleteവാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ
കാളിദാസണ്റ്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്.
'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട് പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം
ഇതിണ്റ്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട് ഗോവിന്ദക്കുറുപ്പ് കൊടൂത്തിരിക്കുന്നത് ഇങ്ങനെയാണ്.
വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ
സമാനമായ അര്‍ത്ഥംതന്നെയാണ് ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും. തപസ്സമ്പത്തിണ്റ്റേയും അതിണ്റ്റെ ഫലത്തിണ്റ്റേയും പാരസ്പര്യത്തെയാണ് പുരാണനിഥുനങ്ങളായ ജഗല്‍പ്പിതാക്കളൂടെ പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്
nice,but dificult to undrstnd ordnry pepl like me.
ReplyDelete