Thursday, January 15, 2009

ജി. ശങ്കരക്കുറുപ്പ്‌-ശിവതാണ്ഡവം-ആലാപനം




(ശിവതാണ്ഡവം വായിക്കുക... )


ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം
ജില്ലയിലെ കാലടിയില്‍ ജനനം.
അച്ഛമമ്മമാര്‍
നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും.
പെരുമ്പാവൂരിലും
മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം.
പണ്ഡിത
, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു.
എറണാകുളം
മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും
അദ്ധ്യാപകനായി
ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു.
കേരള
സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌
എന്നിവയുടെ
പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍

ജ്ഞാനപീഠം
( 1966)
സോവിയറ്റ്‌
ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍
പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന
കൃതികള്‍:
സാഹിത്യ
കൌതുകം(നാലുഭാഗം)
ഓടക്കുഴല്‍
, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ
, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)


ജി പറയുന്നു.......
1962 സെപ്റ്റംബറിലാണ്‌ കവിത രചിച്ചത്‌.
ഉപനിഷത്തിലെ
പുരാണമിഥുനം ആണ്‌ മാറ്ററും സ്പിരിറ്റും.

'പരസ്പര തപസ്സമ്പദ്‌
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:


പ്രകൃതിയും പുരുഷനുമാണ്‌ ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും
പൌരാണികസങ്കല്‍പത്തിന്റേ
യും 'ഫ്യൂഷന്‍" ആയ കവിത
പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്‌. '

(
അവലംബം- 'ജി' യുടെ തിരഞ്ഞെടുത്ത കവിതകള്‍)

വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ


(
കാളിദാസണ്റ്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്‌.
'
വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന
ജഗല്‍പ്പിതാക്കളായ
ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട്‌
പ്രതിപത്തി
ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം
ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട്‌
ഗോവിന്ദക്കുറുപ്പ്‌
കൊടൂത്തിരിക്കുന്നത്‌ ഇങ്ങനെയാണ്‌.

വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ

സമാനമായ അര്‍ത്ഥംതന്നെയാണ്‌ ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും.
തപസ്സമ്പത്തിന്റെയും
അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ്‌ പുരാണമിഥുനങ്ങളായ
പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ )


16 comments:

  1. കണ്ണ് നട്ട് കാത്തിരിക്കുന്നു...
    ലോഡ് ആകുന്നില്ല!

    ReplyDelete
  2. This is nice.. ( Problem with loading ) Best wishes...!!!

    ReplyDelete
  3. എന്റെ ഇവിടത്തെ(അബുദാബി) ഡയല്‍ അപ്പ് കണക്ഷനിലൂടെ ഒന്നും ലോഡായി വരില്ല ടീച്ചറേ. ഞാന്‍ വീട്ടില്‍ ചെന്ന് കേട്ടിട്ട് അഭിപ്രായം പറയാം.

    ReplyDelete
  4. പ്ലെയറിന് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. എനിയ്ക്കും കേൾക്കാൻ കഴിഞ്ഞില്ല.

    ഒന്ന് ശ്രദ്ധിയ്ക്കാമോ..?

    ReplyDelete
  5. ജ്യോതി..
    വളരെ നന്നായിരിക്കുന്നു..
    നല്ല ആലാപനം.. കവിത വായിച്ചുകൊണ്ട് കേള്‍ക്കുംബോള്‍ ആസ്വാദനം പുതിയ തലത്തിലേക്കെത്തുന്നു..

    I didn't face any technical problems to listen this poem, It works fine now (Mozilla Firefox).

    ReplyDelete
  6. ശിവതാണ്ഡവത്തിന് ചേരുന്ന തീക്ഷ്ണമായ ആലാപനം.. നന്ദി..

    (The second player is not visible in Internet Explorer and the first doesnot work. I could listen throug the 2nd player when opened in Google chrome)

    ReplyDelete
  7. ആലാപനം ഗംഭീരം, നന്ദി:)

    ReplyDelete
  8. നന്നായിരിക്കുന്നു.വേറിട്ട വഴിയിലേക്ക് തിരിയുന്നു,ആലാപനം.ആശംസകൾ.
    ഹൊ!എന്തൊരു കവിതയാണിത്!

    ReplyDelete
  9. ഹാ ജ്യോതി, തമോഭര ഖിന്നമീ മനസ്സിന്റെ ഉള്‍ത്തലം കാവ്യത്തിന്റെ ശോഭയാല്‍ നിറച്ചു നീ.

    ReplyDelete
  10. ടെമ്പ്ലേറ്റ് ലഘുവാക്കുമോ? റീഡബിലറ്റിയ്ക്ക് പ്രാധാന്യം നല്‍കുക. ഇപ്പോഴുള്ളത് ദാ ഇങ്ങിനെയാണു റെന്‍ഡര്‍ ചെയ്യപ്പെടുന്നത്.

    ReplyDelete
  11. കേള്‍ക്കാന്‍ കഴിഞ്ഞില്ല.സാങ്കേതിക സഹായ വിഭാ‍ഗം ഒന്നു ശ്രദ്ധിക്കുമോ ?

    ReplyDelete
  12. കേട്ടു . ജിയുടെ ഭാവഗംഭീരതയ്ക്കു ചേര്‍ന്ന ആലാപനം.

    ReplyDelete
  13. ടെമ്പ്ളേറ്റ് ഇപ്പോ വളരെ നന്നായിരിക്കുന്നു. നന്ദി.

    ദാ, ഇങ്ങിനെയാണു് ഇപ്പോള്‍ സ്ക്രീന്‍ ഷോട്ട്

    ReplyDelete
  14. Nalla Aalaapanam
    Nalla kavitha
    Thanks Verymuch

    ReplyDelete
  15. Use Google Chrome to listen the poem. Chrome will work better with
    almost mediaplayers

    ReplyDelete