Saturday, December 15, 2007

തീരുന്നേയില്ല....



നിഴലുകള്‍ക്കിടയില്‍
ആത്മാവൊരെണ്ണം
ഉടല്‍ തിരയുകയാണ്‌

ചാഞ്ഞവെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍ മാഞ്ഞും കാണായി

പുനരപിമരണം ഭയന്ന
ദേഹമോ
എന്നേക്കും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞുമിരിപ്പായി

തിരച്ചില്‍

2 comments:

  1. kavithayude kanal undu.

    ReplyDelete
  2. പരസ്പരം വേര്‍പെട്ടുപോയ ആത്മാവും ശരീരുവും -ഏതൊക്കോയോ നിഴലുകള്‍പ്പുറത്ത് പരസ്പരം തെരഞ്ഞു കൊണ്ടേയിരിക്കുന്നു...

    ReplyDelete